|    May 24 Wed, 2017 11:05 pm
FLASH NEWS

ഖാലിദ സിയയുടെ മകന് ഏഴു വര്‍ഷം തടവ്

Published : 22nd July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടി നേതാവ് ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന് കള്ളപ്പണക്കേസില്‍ ഹൈക്കോടതി ഏഴു വര്‍ഷം തടവു വിധിച്ചു.
രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി സുഹൃത്തായ ഗിയാസുദ്ദീന്‍ മാമൂനിനുവേണ്ടി സിംഗപ്പൂരിലെ ഒരു അക്കൗണ്ടിലേക്ക് അനധികൃതമായി 20 കോടി ടാക്ക (17.14 കോടി ഡോളര്‍) കൈമാറിയെന്നാണ് 51കാരനായ റഹ്മാനെതിരായ കേസ്. 20 കോടി ടാക്ക പിഴയടക്കാനും ഹൈക്കോടതി ഉത്തരവിട്ടു. റഹ്മാനെ വെറുതെവിട്ട 2013ലെ വിചാരണകോടതി വിധി ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് റദ്ദാക്കി. 2003നും 2007നുമിടയിലാണ് കേസിനാസ്പദമായ സംഭവം.
ഒരു നിര്‍മാണ കമ്പനിക്കുവേണ്ടി വൈദ്യുത പദ്ധതിയുടെ കരാര്‍ നേടിക്കൊടുത്തതു വഴി മാമൂനു ലഭിച്ച പണമാണ് സിംഗപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് ഡെപ്യൂട്ടി അറ്റോണി ജനറല്‍ മൊനീറുസ്സമാന്‍ കബീര്‍ പറഞ്ഞു. വിധിയെത്തുടര്‍ന്ന് റഹ്മാനെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
കേസില്‍ ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളിയാല്‍ വിലക്ക് ഒഴിവാകും. സുപ്രിംകോടതിയില്‍ അപ്പീല്‍ പോകണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് റഹ്മാന്റെ അഭിഭാഷകന്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day