|    Aug 21 Mon, 2017 5:42 pm
FLASH NEWS
Home   >  Sports  >  Football  >  

ഖാലിദ് ജമീല്‍ ഈസ്റ്റ ബംഗാള്‍ പരിശീലകന്‍; എത്തിയത് റെക്കോഡ് തുകയ്ക്ക്

Published : 21st June 2017 | Posted By: ev sports


കൊല്‍ക്കത്ത: ഐ ലീഗില്‍ ഐസ്വാളിനെ കിരീടത്തിലെത്തിയ പരിശീലകന്‍ ഖാലിദ് ജമീല്‍ ഇനി ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കും. റെക്കോഡ് തുകയ്ക്കാണ് ഖാലിദ് ജമീല്‍ ഈസ്റ്റ് ബംഗാളിലെത്തുന്നത്. 1.25 കോടി രൂപയ്ക്കാണ് ഖാലിദിനെ ഈസ്റ്റ് ബംഗാള്‍ ടീമിനൊപ്പം ചേര്‍ത്തത്. ഒരു ഇന്ത്യന്‍ പരിശീലകന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രണ്ട് വര്‍ഷത്തെ കരാറിനാണ് ഈസ്റ്റ് ബംഗാള്‍ ഖാലിദിനെ നിയമിച്ചത്. മുന്‍ ഇന്ത്യന്‍ താരമായ ഖാലിദ് ജമീല്‍ മുംബൈ എഫ്‌സിയുടെ പരിശീലകനായിരുന്നു. മഹീന്ദ്ര യുനൈറ്റഡിനേയും എയര്‍ ഇന്ത്യ എഫ്‌സിയേയും ഖാലിദ് ജമീല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി ഏഴ് മല്‍സരങ്ങള്‍ ഖാലിദ് കളിച്ചിട്ടുണ്ട്. ഐലീഗില്‍ കിരീട നേട്ടത്തിലേക്കെത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഉത്തരവാധിത്തമാണ് ലഭിച്ചിരിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ വലിയ ക്ലബാണ്. അത്തരമൊരു ടീമിനെ പരിശീലിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും ഞാന്‍ നല്ലത് ചിന്തിക്കുന്നു. ഈസ്റ്റ് ബംഗാളിനെ ഇനിയും ഉയരങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്നും ഖാലിദ് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക