|    Aug 22 Tue, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖാലിദിന് നീതി തേടി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍

Published : 27th October 2016 | Posted By: SMR

ജിദ്ദ: യുഎസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സൗദി വിദ്യാര്‍ഥി ഖാലിദ് അല്‍ ദോസരിയുടെ മോചനത്തിന് യുഎന്‍ മനുഷ്യാവകാശ സമിതി ഇടപെടണമെന്ന് ആവശ്യം. ഖാലിദിന്റെ ആരോഗ്യനില വഷളായതിനാല്‍ അടിയന്തരമായി മോചിപ്പിക്കുന്നതിന് ഇടപെടണമെന്ന് 14 അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളാണ് നിവേദനം നല്‍കിയത്. ബോംബ് നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ദോസരി 2011 ഫെബ്രുവരിയില്‍ പിടിയിലാവുന്നത്. സൗദി സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ യുഎസിലെ ടെക്‌സാസില്‍ ബിസിനസ് വിഷയത്തില്‍ ഉന്നതപഠനം നടത്തുന്ന അല്‍ ദോസരി ടെക്‌സാസില്‍ നേരത്തേ കെമിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. നീതിന്യായ ചട്ടങ്ങള്‍ യഥാവിധി പാലിക്കാതെയാണ് വിചാരണ നടന്നതെന്നാണ് ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക