|    Jul 22 Sun, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഖാരബാഗിന്റെ വല നിറച്ച് ചെല്‍സിയുടെ ആറാട്ട്‌

Published : 14th September 2017 | Posted By: fsq

 

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരുടെ ഉശിരന്‍ പ്രകടനം സ്റ്റാംഫോര്‍ഡ് മൈതാനം കീഴടക്കിയപ്പോള്‍ ഖാരബാഗിന് തോല്‍വി സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ചെല്‍സി ഖാരബാഗിനെ മുക്കിയത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് വില്യന്‍ നല്‍കിയ പാസിനെ പെനല്‍റ്റി ബോക്‌സിന് തൊട്ടുമുന്നില്‍ വച്ച് സ്വീകരിച്ച് പെട്രോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഖാരബാഗ് ഗോളിയെ നിഷ്പ്രഭമാക്കി വലയിലെത്തുകയായിരുന്നു. 30ാം മിനിറ്റില്‍ തിബൗട്ട് കോര്‍ട്ടോയിസിന്റെ അസിസ്റ്റില്‍ സപ്പകോസ്റ്റ ലീഡ് ഉയര്‍ത്തി. 55ാം മിനിറ്റില്‍ സീസര്‍ അസ്പിലിക്യൂറ്റയാണ് രണ്ടാം പകുതിയിലെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഫാബ്രിഗസിന്റെ പിന്തുണയിലായിരുന്നു അസ്പിലിക്യൂറ്റയുടെ ഗോള്‍ നേട്ടം. 71ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ബാക്കയോക്കൊയും 76ാം മിനിറ്റില്‍ മിച്ചി ബാത്ശുവായിയും ഗോള്‍ നേടിയതോടെ അഞ്ച് ഗോളിന്റെ ഏകപക്ഷീയ ലീഡ് നീലപ്പട നേടിയെടുത്തു. 82ാം മിനിറ്റില്‍ ഖാരബാഗിന്റെ ചങ്കില്‍ അവസാന ആണിതറച്ച് സെല്‍ഫ് ഗോളും പിറന്നു. ഖാരബാഗ് താരം മക്കിസം മെദവിദേവിന്റെ കാലില്‍ നിന്ന് സ്വന്തം പോസ്റ്റില്‍ പന്ത് കയറിയതോടെ ആറ് ഗോളിന്റെ നാണം കെട്ട തോല്‍വിയോടെ ഖാരബാഗിന് കളം വിടേണ്ടി വന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss