|    Jul 23 Sun, 2017 2:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖാഫ്‌കോയില്‍ നിരവധി പേരെ പിരിച്ചുവിടുന്നു

Published : 13th October 2016 | Posted By: SMR

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. വളം നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ ഖാഫ്‌കോയില്‍ മലയാളികളടക്കമുള്ള ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിത്തുടങ്ങി. പുനക്രമീകരണത്തിന്റെ ഭാഗമായി ഡിസംബറോടെ 250 ലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപോര്‍ട്ട്.
ഉയര്‍ന്ന ശമ്പളവും വന്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നവര്‍ക്കാണ് ആദ്യഘട്ടം നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിരിഞ്ഞുപോകാനായി മൂന്ന് മാസത്തെ കാലാവധിയാണ് നല്‍കിയത്. രണ്ട് മാസത്തിനകം 250 ലധികം ജീവനക്കാരെ പിരിച്ചു വിട്ടേക്കും .
ലോകത്തിലെ തന്നെ ഏറ്റവുമധികം യൂറിയ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഖാഫ്‌കോ. അന്താരാഷ്ട്ര വിപണിയില്‍ യൂറിയക്കുണ്ടായ വിലത്തകര്‍ച്ചയാണ് ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് കുറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യൂറിയ കയറ്റുമതി ചെയ്യുന്ന സ്ഥാപനം കൂടിയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക