|    Oct 19 Thu, 2017 5:46 am
FLASH NEWS

ഖാദി സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രതീകം: മന്ത്രി കടന്നപ്പള്ളി

Published : 6th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ഖാദി ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിലെ സാമ്രാജ്യത്വത്തിനെതിരായ ആയുധമായിരുന്നെന്നും ഇന്നും അത് സമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രതീകമാണെന്നും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഖാദി ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏത് പ്രായക്കാര്‍ക്കും ആവശ്യമായ ഉല്‍പന്നങ്ങള്‍ ഖാദി ഷോറൂമുകളില്‍ ലഭ്യമാണ്. ഖാദിയുടെ പ്രാധാന്യം തിരിച്ചറിയുന്നതുകൊണ്ടാണ് സര്‍ക്കാര്‍ അതിനെ പ്രോല്‍സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ആദ്യ വില്‍പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ ടി ബാബു, ലീഡ് ബാങ്ക് മാനേജര്‍ എം ഡി ശ്യാമള, പ്രൊജക്റ്റ് ഓഫിസര്‍ സി സുധാകരന്‍ സംസാരിച്ചു. ഖാദി മേളയില്‍ തുണിത്തരങ്ങള്‍ 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടായിരിക്കും. സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കുപ്പടം മുണ്ടുകള്‍, ഉന്നക്കിടക്കകള്‍, തലയിണകള്‍, ബെഡ് ഷീറ്റുകള്‍ മറ്റ് ഖാദി ഉല്‍പന്നങ്ങളും ലഭ്യമാണ്. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും.  മെഗാ നറുക്കെടുപ്പിന് ഒന്നാം സമ്മാനമായി 10 പവന്‍ സ്വര്‍ണനാണയവും രണ്ടാം സമ്മാനം 5 പവന്‍ സ്വര്‍ണനാണയവും മൂന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണനാണയവും വീതം 28 പേര്‍ക്ക് നല്‍കും. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ 4000 രൂപ വിലയുള്ള ഖാദി സില്‍ക്ക് സാരി സമ്മാനവും നല്‍കും. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35000 രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക