|    Jan 24 Tue, 2017 7:03 pm
FLASH NEWS

ഖാദി ബോര്‍ഡിന്റെ ഓണം-ബക്രീദ് പ്രദര്‍ശന വില്‍പന മേള ഉദ്ഘാടനം ഇന്ന്

Published : 15th August 2016 | Posted By: SMR

പാലക്കാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ജില്ലയിലെ വിവിധ ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം-ബക്രീദ് പ്രദര്‍ശന വില്‍പന മേള ആഗസ്റ്റ് 15-ന് ഉച്ചക്ക് 2-ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമ സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡിന്റെ ജില്ല ഓഫീസ് പരിസരത്ത് സജ്ജമാക്കിയിട്ടുളള പവലിയനില്‍ സപ്തംബര്‍ 13 വരെ(ഉത്രാടം നാള്‍ വരെ)യാണ്  മേള സംഘടിപ്പിച്ചിരിക്കുന്നത്.  മേളയില്‍ ബംഗാള്‍ കോട്ടണ്‍, സില്‍ക്ക് സാരികളാവും മുഖ്യ ആകര്‍ഷണം. ഖാദി തുണിത്തരങ്ങള്‍ക്ക് മുപ്പത് ശതമാനം റിബേറ്റ് ലഭ്യമാണ്. ഖാദി ബോര്‍ഡിന്റെ് ധനസഹായത്തോടെ ഉത്പാദിക്കുന്ന തുണിത്തരങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, പരമ്പരാഗത മണ്‍പാത്ര നിര്‍മാണം തറപായ നെയ്ത്ത്,  എന്നിവ പ്രദര്‍ശനവേദിയില്‍ കാണാവുന്നതാണ്.മേളയില്‍ 1000 രൂപയുടെ പര്‍ച്ചേസിനു കൂപ്പണ്‍ ലഭ്യമാണ്.
കൂപ്പണ്‍ നറുക്കെടുപ്പില്‍ സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന അഞ്ച് ഒന്നാംസ്ഥാനക്കാര്‍ക്ക് അഞ്ച് പവന്‍ വീതം മൊത്തം 25 പവനാണ് സമ്മാനം. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് രണ്ടു പവന്‍ വീതമാണ് രണ്ടാംസമ്മാനം, പതിനാല് ജില്ലകളിലെ തിരഞ്ഞെടുക്കുന്ന ഓരോര്‍ത്തര്‍ക്കുമായി ഓരോ പവന്‍ വീതം മൂന്നാം സമ്മാനമായി നല്‍കും. ജില്ലാതലത്തില്‍ ആഴ്ച്ചകള്‍തോറും നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് 3000 രൂപയുടെ ഖാദി സില്‍ക്ക് സാരി സമ്മാനമായി ലഭിക്കും. മേളയുടെ പ്രവേശനം സൗജന്യമാണ്. രാവിലെ ഒന്‍പത് മുതല്‍ ഏഴ് വരെയാണ് പ്രദര്‍ശന സമയം. ഉദ്ഘാടന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി അധ്യക്ഷയാവും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ആദ്യ വില്‍പന നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് സമ്മാനകൂപ്പണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമവ്യവസായ ഉല്‍പന്ന സ്റ്റാള്‍ ജില്ല ബാങ്ക് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക