|    Nov 20 Mon, 2017 1:13 am
FLASH NEWS

ഖാദി ഓണം-ബക്രീദ് മേള ഇന്നു മുതല്‍

Published : 3rd August 2017 | Posted By: fsq

 

കോട്ടയം: ഖാദി ഗ്രാമ വ്യാവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി ഓണംബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്  ഉച്ചയ്ക്ക് 12ന് കോട്ടയം ബേക്കര്‍ ജങ്ഷനിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തില്‍ വനംമൃഗ സംരക്ഷണ മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ആദ്യ വില്‍പ്പന നടത്തും. കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഖാദി ബോര്‍ഡ് മെംബര്‍ ടി എല്‍ മാണി, ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, പ്രോജക്ട് ഓഫിസര്‍ കെ കെ ദയാനന്ദന്‍ സംസാരിക്കും.ഖാദി ഗ്രാമ വ്യവസായ മേഖലയിലെ പയ്യന്നൂര്‍ പട്ട്, ചിതലിപട്ട്, അനന്തപുരി സില്‍ക്ക്, പോച്ചംപള്ളി സില്‍ക്ക്, ജംധാനി സില്‍ക്ക്, ജൂട്ട് സില്‍ക്ക്, ടെസര്‍ സില്‍ക്ക്, കാന്താ വര്‍ക്ക്, നംചുരി സില്‍ക്ക് തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. വിപണനമേളയോടനുബന്ധിച്ച് പ്രത്യേക സ്വര്‍ണ സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും നല്‍കുന്ന സമ്മാന കൂപ്പണുകള്‍ക്ക് സംസ്ഥാന ലോട്ടറി വകുപ്പ് നടത്തുന്ന നറുക്കെടുപ്പിലൂടെ 10 പവന്‍ സ്വര്‍ണം ഒന്നാം സമ്മാനമായും അഞ്ചു പവന്‍ സ്വര്‍ണം വീതം രണ്ടു പേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു പവന്‍ സ്വര്‍ണം വീതം 28 പേര്‍ക്ക് (ഓരോ ജില്ലയിലും രണ്ടു വീതം) മൂന്നാം സമ്മാനമായും നല്‍കും. ജില്ലാ തലത്തില്‍ എല്ലാ ആഴ്ചയിലും നടത്തുന്ന നറുക്കെടുപ്പിലൂടെ 4000 രൂപ വിലയുള്ള പട്ടുസാരി സമ്മാനമായി നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക