പട്ടാമ്പി:വിളയൂര്‍ കുപ്പൂത്ത് ഖാദിരിയ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി .കുപ്പൂത്ത് നായരുപടി വീട്ടില്‍ ഗോപാലകൃഷ്ണന്റെ ചികില്‍സാനിധിയിലേക്ക് സഹായധനം വിതരണം ചെയ്താണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പാവപ്പെട്ടവരുടെ ചികില്‍സയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഖാദിരിയ്യയുടെ സേവനം. സാന്ത്വന കേന്ദ്രം, സൗജന്യ ക്ലിനിക് സ്ഥാപിച്ചു വൈദ്യ സഹായം തുടങ്ങിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. സയ്യിദ് മുഹ്സിന് അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. സൈനുല്‍ആബിദ് സഖാഫി അധ്യക്ഷനായി. നിര്‍ധന രോഗിയായ നായരുപടിവീട്ടില് ഗോപാലകൃഷ്ണന്റെ ചികില്‍സയിലേക്ക് ഖാദിരിയ്യ ചാരിറ്റബിള്‍ സൊസൈറ്റി നല്കുന്ന സഹായധനം മുഹ്സിന് അല്‍ ബുഖാരി തങ്ങള്‍ ഗോപാലകൃഷ്ണന്റെ സഹോദരന് ചാമിയ്ക്ക് കൈമാറി. യഹ്യ നഈമി മൂന്നാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് പി മുസ്തഫ സഖാഫി ,ഒ ടി. അബ്ദുല്‍ അസീസ് മുസ്ലിയാര് , സയ്യിദ് മുഹ്സിന് അല്‍ ബുഖാരി കുഞ്ചിലം തങ്ങള്‍, കെ. ഉമര്‍ മദനി വിളയൂര്‍, കെ. മൊയ്തീന്‍കുട്ടി അല്‍ ഹസനി, ഹാഫിസ് ഉസ്മാന് വിളയൂര്‍, കുഞ്ഞാണി മുസ്ലിയാര്, കെ. കെ. ഇസ്മയില്‍ അല്‍ ഹസനി, പി. ഹനീഫ അല്‍ ഹസനി, വി. ടി. അബ്ദുറഹിമാന് മുസ്ലിയാര്, പി അബ്ദുല്ല സഖാഫി, പിഎസ് പി. ഫൈസല്‍ അന്‍വരി, എസ് പി മൂസ മുസ്ലിയാര്, വി കെ മുഹ്മമ്മദലി മുസ്ലിയാര്, കെ മുസ്തഫ മുസ്ലിയാര്, എം പി മുഹമ്മദലി അഷറഫി, വി കെ യൂസഫ് ഹാജി, എസ് പി മമ്മദ്ഹാജി, എസ് പി മുഹമ്മദ്കുട്ടി ഹാജി, ഒ ടി. കുഞ്ഞാന് ഹാജി, പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.