|    Jan 24 Tue, 2017 10:35 am
FLASH NEWS

ഖാദിയാനിസം: അബുല്‍ കലാം ആസാദിന്റെ നിലപാട്

Published : 12th January 2016 | Posted By: TK

 

ഇസ്‌ലാമിന്റെ അടിത്തറയായ മുഹമ്മദീയ പ്രവാചകത്വത്തിന്റെ പരിപൂര്‍ത്തിയും ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുകയും വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗ്ഗദര്‍ശനത്തിനുള്ള അവസാന ഗ്രന്ഥമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തിനും നവീകരണത്തിനും വേണ്ടി നിയുക്തനായ ദൈവദൂതനാണ് താനെന്ന് വാദിച്ച മിര്‍സാ ഖാദിയാനി ഇസ്‌ലാമിന് സേവനം ചെയ്ത ആളാണെന്ന് എഴുതിവെക്കുമോ? തീര്‍ച്ചയായും വിശ്വസിക്കാനാവില്ല.


qadiani

പി.പി അബ്ദുറഹ്മാന്‍
മൗലാനാ അബുല്‍ കലാം ആസാദ് ‘വകീല്‍’ പത്രത്തില്‍ ഖാദിയാനീ പ്രവാചകന്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ വിയോഗാനന്തരം എഴുതിയെന്ന് പറയപ്പെടുന്ന അനുസ്മരണം ഏറെക്കാലമായി ഖാദിയാനികള്‍ കൊണ്ടാടുന്ന ഒരു കാര്യമാണ്. ലഘുലേഖകളിലും ഫഌക്‌സ് ബോര്‍ഡുകളിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 1908 മെയ് 26നാണ് മിര്‍സാ ഖാദിയാനി മരിച്ചത്. മെയ് 30 ന് പ്രസിദ്ധീകരിച്ച അമൃതസറിലെ ‘വകീല്‍’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:
”മാന്ത്രിക ശക്തിയുള്ള തൂലികയും ഐന്ദ്രജാലികമായ നാവും അത്ഭുതകരമായ ധിഷണയും കാഹളധ്വനിയായ ശബ്ദവും വൈദ്യുത് കമ്പികളായ മുഷ്ടികളുമായി 30 വര്‍ഷക്കാലം ഇസ്‌ലാമിന് വേണ്ടി, അതിന്റെ ശത്രുക്കള്‍ക്കെതിരെ പടനയിച്ച മഹദ്‌വ്യക്തിത്വമായിരുന്നു മിര്‍സാ ഖാദിയാനി. ആര്യസമാജക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ രചനകള്‍ പൊതുജനാംഗീകാരം നേടിയവയാകുന്നു. ക്രിസ്തുമതത്തിന്റെ ജീവനാഡി അറുക്കുന്നതും ആര്യസമാജക്കാരുടെ വിഷപ്പല്ലുകള്‍ തകര്‍ക്കുന്നതുമായിരുന്നു അവ.”

ഖുര്‍ആന്‍ വ്യാഖ്യാതാവ്, അറബി, പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ അഗ്രേസരനായ മൗലാനാ ആസാദ് സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടും ദേശീയ നേതാവും പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ഈ രണ്ട് നിലകളിലും ഉന്നത ശീര്‍ഷനായ വ്യക്തിത്വത്തിന്റെ തൂലിക മേല്‍ വാക്യങ്ങള്‍ കുറിച്ചിടുമെന്ന് വിശ്വസിക്കാനാവില്ല. ഇസ്‌ലാമിന്റെ അടിത്തറയായ മുഹമ്മദീയ പ്രവാചകത്വത്തിന്റെ പരിപൂര്‍ത്തിയും ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുകയും വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗ്ഗദര്‍ശനത്തിനുള്ള അവസാന ഗ്രന്ഥമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തിനും നവീകരണത്തിനും വേണ്ടി നിയുക്തനായ ദൈവദൂതനാണ് താനെന്ന് വാദിച്ച മിര്‍സാ ഖാദിയാനി ഇസ്‌ലാമിന് സേവനം ചെയ്ത ആളാണെന്ന് എഴുതിവെക്കുമോ? തീര്‍ച്ചയായും വിശ്വസിക്കാനാവില്ല.
abul-khalam-azadഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ അഞ്ചാംപത്തിയുടെ അപ്പോസ്തലനെ, ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് നിഷിദ്ധമാക്കുകയും അവരോടുള്ള അനുസരണം അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ നിര്‍ബന്ധവും ഇസ്‌ലാമിന്റെ പകുതിയുമാണെന്ന് പ്രഖ്യാപിക്കുകയും 1857 ലെ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനായി അമ്പത് അശ്വഭടന്മാരെ നല്‍കി സഹായിച്ച പിതാവിന്റെ ചെയ്തിയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു ദേശവിരുദ്ധനെ കുറിച്ച് മൗലാനാ ആസാദ് പുകഴ്ത്തിപ്പറഞ്ഞെന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല. ഒന്നുകില്‍ ആസാദ് എഴുതിയതാവില്ല ആ അനുസ്മരണം. അല്ലെങ്കില്‍ മറ്റെന്തിലുമെന്നപോലെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജമാരോപിക്കുകയാണ് ഖാദിയാനികള്‍. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ 1897ല്‍ മിര്‍സാ ഖാദിയാനിക്ക് അനുസരണപ്രതിജ്ഞ (ബൈഅത്ത്) നല്‍കിയിരുന്നുവെന്ന് പ്രചരിപ്പിക്കുന്നവരാണ് അഹ്മദിയാ ജമാഅത്തിന്റെ വിഘടിതവിഭാഗമായ ലാഹോറികള്‍. ഖാദിയാനിസത്തിനനുകൂലമായി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ ലേഖനത്തിന് സലക്ഷ്യം മറുപടിയെഴുതിയ ഇഖ്ബാല്‍ ഖാദിയാനിയായിരുന്നുവെന്ന് പരിചയപ്പെടുത്തുന്നവര്‍ക്ക് ആസാദിനെക്കുറിച്ച് എന്താണ് പറഞ്ഞുകൂടാത്തത്! മഹ്ദീ വാദി മിര്‍സാ ഖാദിയാനിയുടെ ജീവചരിത്രം എഴുതിയ മകന്‍ ബശീര്‍ അഹ്മദ് ‘സീറതുല്‍ മഹ്ദി’ എന്ന ഗ്രന്ഥത്തില്‍ മിര്‍സയുടെ മരണാനന്തരം, അന്നത്തെ വിവിധ പത്രങ്ങളിലെ അനുശോചനക്കുറിപ്പുകള്‍ എടുത്തെഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍ മേലുദ്ധരിച്ച ‘വകീലി’ന്റെ വചനങ്ങളുമുണ്ട്. ”ഇതിലെ പരാമര്‍ശങ്ങള്‍ വായനക്കാര്‍ക്ക് ഏറെ താല്‍പര്യജനകമാവും. എത്ര തന്നെ എതിര്‍പ്പുണ്ടായിട്ടും അഹ്മദികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ എവ്വിധം കണ്ടിരുന്നുവെന്നതിന് തെളിവാണ് ഈ കുറിപ്പ്” എന്ന ആമുഖത്തോടെയാണ് അത് എടുത്ത് ചേര്‍ത്തത്. എന്നാല്‍ അതിലൊന്നും തന്നെ കുറിപ്പെഴുതിയത് അബുല്‍ കലാം ആസാദാണെന്ന് പറഞ്ഞിട്ടില്ല. ആസാദിന്റെതായിരുന്നു ഈ വരികളെങ്കില്‍ ഖാദിയാനി പുത്രന്‍ അക്കാര്യം വലിയ അക്ഷരങ്ങളില്‍ എഴുതുമായിരുന്നു! (സീറത്തുല്‍ മഹ്ദി, ഭാഗം 1, പേജ് 283 കാണുക).
മൗലാനാ ആസാദിന്റെ ആത്മകഥയായ ‘ആസാദ് കി കഹാനി ഖുദ് ആസാദ് കി സബാനി’ എന്ന ഗ്രന്ഥവും കത്തുകളുടെ സമാഹാരമായ ‘ഖുത്തൂതെ ആസാദും’ എനിക്ക് വായിക്കാനായത് അടുത്ത കാലത്താണ്. അവയില്‍ ഖാദിയാനിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിന്ന് ഖാദിയാനിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ നിലപാട് വ്യക്തമായി മനസ്സിലാക്കാം.
”പഞ്ചാബ് യാത്രക്കിടെ ഞാന്‍ ഖാദിയാനിലും പോയി. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ വാദത്തെക്കുറിച്ച് കേട്ടിരുന്നു. ചില കൃതികള്‍ വായിക്കുകയും ചെയ്തിരുന്നു. ഏത് പുതിയ കാര്യവും അറിയാനും മനസ്സിലാക്കാനുമുള്ള അഭിവാഞ്ഛ പ്രകൃത്യാ ഉണ്ടായിരുന്നതിനാല്‍ ഖാദിയാനും സന്ദര്‍ശിക്കാമെന്ന് കരുതി. ബട്ടാലയില്‍ നിന്ന് ഖാദിയാനിലേക്കുള്ള ദുര്‍ഘടമായ വഴിയും കടുത്ത ചൂടും ഏറെ പ്രയാസപ്പെടുത്തി.

(more…)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 989 times, 1 visits today)
12
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക