|    Jul 27 Thu, 2017 2:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖാത് ഇറക്കുമതിക്ക് സോമാലിയയില്‍ നിരോധനം

Published : 7th September 2016 | Posted By: SMR

മൊഗാദിഷു: കെനിയയില്‍ നിന്നു ഖാത് (ഒരുതരം മയക്കുമരുന്നുചെടി) കയറ്റിക്കൊണ്ടു വരുന്ന വിമാനങ്ങള്‍ക്കു സോമാലിയയില്‍ വിലക്കേര്‍പ്പെടുത്തി.
വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. വിലക്ക് എത്രനാള്‍ നീളുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സോമാലിയയിലെ ഭാഗിക സ്വയംഭരണപ്രദേശമായ പുന്‍ത്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള മേഖലകള്‍ നിരോധനത്തെ എതിര്‍ക്കുന്നുണ്ട്. എത്യോപ്യയിലും കെനിയയിലും ധാരാളമായി വളരുന്ന ഖാത് എന്ന ചെടി സോമാലിയയിലെ ആളുകള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നതാണ്. സോമാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം നൂറുകണക്കിനു കര്‍ഷകരെ ബാധിച്ചേക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക