|    Dec 18 Tue, 2018 12:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജി വധത്തില്‍ റിപോര്‍ട്ട്‌സെനറ്റില്‍ സിഐഎക്ക് വൈറ്റ്ഹൗസിന്റെ വിലക്ക്‌

Published : 29th November 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് യുഎസ് സ്‌റ്റേറ്റ് സെനറ്റിനു മുമ്പാകെ വിശദീകരിക്കുന്നതില്‍ നിന്ന് സിഐഎ ഡയറക്ടര്‍ക്ക് വൈറ്റ് ഹൗസിന്റെ വിലക്ക്. ബുധനാഴ്ചത്തെ സെനറ്റ് ബ്രീഫിങുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ സിഐഎ ഡയറക്ടര്‍ ഗിന ഹാസ്പലിന്റേത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഖഷഗ്ജി കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും യുഎസ് പ്രസിഡന്റും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ ശക്തമാവുന്നുവെന്നതിന്റെ സൂചനയാണ് ഹാസ്പലിന്റെ വിശദീകരണം ഒഴിവാക്കിയത്.
എന്നാല്‍ ഇതിനു പിന്നില്‍ വൈറ്റ്ഹൗസ് അല്ലെന്ന് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു.
ഖഷഗ്ജി കൊലപാതകത്തിനു പിന്നില്‍ സൗദി കിരീടാവകാശിയാണെന്ന നിഗമനത്തില്‍ സിഐഎ എത്തിയിരുന്നു. എന്നാല്‍ ട്രംപ് ഇത് തള്ളി. ഖഷഗ്ജിയുടെ കൊലപാതകത്തില്‍ സൗദി രാജാവിനോ കിരീടാവകാശിക്കോ ഒരു പങ്കുമില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സെനറ്റില്‍ ഇക്കാര്യം വിശദീകരിക്കുന്നതില്‍ നിന്നും ഹാസ്പലിന് വിലക്കു വന്നിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss