|    Dec 14 Fri, 2018 11:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജി വധം: ബിന്‍ സല്‍മാന് പ്രതിരോധം തീര്‍ത്ത് മന്ത്രി ജുബൈര്‍

Published : 23rd November 2018 | Posted By: kasim kzm

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മരണത്തില്‍ ആരോപണത്തിന്റെ നിഴലില്‍ കഴിയുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു പ്രതിരോധം തീര്‍ത്ത് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍.
വധത്തില്‍ മുഹമ്മദിനു പങ്കുണ്ടെന്നും അദ്ദേഹം രാജാവാകില്ലെന്നുമുള്ള ചര്‍ച്ചകള്‍ ക്രൂരമാണെന്ന് വിശേഷിപ്പിച്ച ജുബൈര്‍, മാധ്യമപ്രവര്‍ത്തകന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ജുബൈര്‍ കിരീടാവകാശിയെ ന്യായീകരിച്ചു രംഗത്തെത്തിയത്.
ഖഷഗ്ജിയുടെ കൊലപാതകത്തില്‍ രാജകുമാരന് പങ്കുണ്ടെന്ന റിപോര്‍ട്ട് പരിധികള്‍ ലംഘിക്കുന്നതാണ്. സൗദി ഭരണകൂടത്തെയും കിരീടാവകാശിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സഹിക്കാന്‍ കഴിയില്ലെന്ന് ജുബൈര്‍ ബിബിസിയോട് പറഞ്ഞു.
ഖഷഗ്ജിയെ വധിക്കാന്‍ മുഹമ്മദ് ഉത്തരവിട്ടെന്ന സിഐഎ റിപോര്‍ട്ടും അദ്ദേഹം തള്ളി. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനുമായ ഖഷഗ്ജി ഒക്ടോബര്‍ 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചു കൊല്ലപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss