|    Dec 19 Wed, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജി വധം: തെളിവുകള്‍ കൈമാറാന്‍ തുര്‍ക്കി വിസമ്മതിച്ചു

Published : 1st November 2018 | Posted By: kasim kzm

ഈസ്താംബൂള്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടതു സംബന്ധിച്ച തെളിവുകള്‍ കൈമാറാന്‍ തുര്‍ക്കി വിസമ്മതിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തുര്‍ക്കിയിലെത്തിയ സൗദി ചീഫ് പ്രോസിക്യൂട്ടര്‍ ശെയ്ഖ് സൗദ് അല്‍ മുജീബുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനാണ് തുര്‍ക്കി തയ്യാറാവാതിരുന്നത്.
ഖഷഗ്ജി വധവുമായി ബന്ധപ്പെട്ടു തുര്‍ക്കി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ദൃശ്യങ്ങളും ഓഡിയോ റെക്കോഡിങ്ങുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ തെളിവുകളും തങ്ങള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും തുര്‍ക്കി നിരാകരിച്ചതായി തുര്‍ക്കിയുടെ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഖഷഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടതാരാണെന്ന് അന്വേഷിക്കണമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദ് അല്‍ മുജീബിനോട് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 2ന് ഖഷഗ്ജി കൊല്ലപ്പെട്ട ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സൗദ് അല്‍ മുജീബ് തയ്യാറായില്ല. തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ ഫിദാനുമായി സൗദ് അല്‍ മുജീബ് കൂടിക്കാഴ്ച നടത്തി. അതിനിടെ, ഖഷഗ്ജി വധം മറച്ചുവയ്ക്കാന്‍ യുഎസ് സൗദിയെ അനുവദിക്കരുതായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും തുര്‍ക്കി പൗരയുമായ ഖദീജ ജെന്‍ഗിസ് ആരോപിച്ചു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss