|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജി വധം: ആസൂത്രണം ചെയ്തവര്‍ താമസിച്ച സ്ഥലത്ത് തിരച്ചില്‍

Published : 27th November 2018 | Posted By: kasim kzm

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ താമസിച്ച യലോവ നഗരത്തിലെ വീടുകളില്‍ പോലിസ് പരിശോധന. ഇന്നലെ രാവിലെയാണു പരിശോധന ആരംഭിച്ചതെന്നു തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്താംബൂളില്‍ നിന്നു 100 കിലോമീറ്റര്‍ അകലെയാണ് യലോവ. വീടുകളിലും പരിസരപ്രദേശങ്ങളിലും പോലിസ് ശക്തമായ തിരച്ചില്‍ തുടരുകയാണ്. സുപ്രധാന തെളിവുകളൊന്നും ശേഖരിക്കാന്‍ ഇതുവരെ പോലിസിനായിട്ടില്ല. തിരച്ചില്‍ ഇന്നും തുടരാനാണു സാധ്യതയെന്ന് തുര്‍ക്കിഷ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം ഒക്ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷഗ്ജി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നത്. അന്വേഷണത്തെ തുടര്‍ന്നു ജമാല്‍ കോണ്‍സുലേറ്റില്‍ വച്ചുതന്നെ മരണപ്പെട്ടതായി തെളിഞ്ഞിരുന്നു. പക്ഷേ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss