|    Nov 18 Sun, 2018 2:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജിയുടെ മൃതദേഹം വിട്ടുകിട്ടണം: മക്കള്‍

Published : 6th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്നു മക്കള്‍. മൃതദേഹം മദീനയിലെ ജന്നാത്തുല്‍ ബഖീഹില്‍ ഖബറടക്കണമെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ മക്കളായ സലാഹ് ഖഷഗ്ജിയും അബ്ദുല്ല ഖഷഗ്ജിയും ആഗ്രഹം പ്രകടിപ്പിച്ചു. ഖഷഗ്ജി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് മക്കള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിക്കുന്നത്.
ഇത് ഒരു സാധാരണ സാഹചര്യമല്ല, സാധാരണ മരണവുമല്ല.
അല്‍ ബഖീഹില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുക എന്ന ആഗ്രഹം മാത്രമേ തങ്ങള്‍ക്കുള്ളൂ. ഇതുസംബന്ധിച്ച് സൗദി ഭരണകൂടവുമായി സംസാരിച്ചിട്ടുണ്ടെന്നും അത് ഉടന്‍ നടക്കുമെന്നു പ്രതീക്ഷയുണ്ടെന്നും സലാഹ് പറഞ്ഞു. ഖഷഗ്ജി ധൈര്യശാലിയും ദയാലുവും ബുദ്ധിമാനുമായിരുന്നുവെന്നു മക്കള്‍ കൂട്ടിച്ചേര്‍ത്തു. പുരോഗമന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പിതാവിനെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍, ചിലര്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss