|    Apr 21 Sat, 2018 10:55 pm
FLASH NEWS
Home   >  News now   >  

ഖവ്വാലി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു

Published : 22nd June 2016 | Posted By: G.A.G

sabri-new

കറാച്ചി: പാക്കിസ്ഥാനിലെ പ്രശസ്ത ഖവ്വാലി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു. കറാച്ചിയില്‍  സഹായിയുമൊത്ത് കാറില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ അക്രമികള്‍ ഇരുവരുടെയും നേര്‍ക്ക്  കാറിനുള്ളിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അംജദ് സാബ്രിയെ  രക്ഷിക്കാനായില്ല.തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സാബ്രി പാക് സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആഭ്യന്തരവകുപ്പ് പ്രതികരിച്ചില്ലെന്ന് സിന്ധ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫകര്‍എഅലാം ആരോപിച്ചു. എന്നാല്‍ ആരോപണം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

പാക് ടെലിവിഷന്‍ ചാനലായ സമാ ടീവിക്കുവേണ്ടിയുള്ള ലൈവ് പ്രോഗ്രാമിലാണ് അംജദ് സാബ്രി അവസാനമായി പാടിയത്. പ്രശസ്ത സൂഫി സംഗീതകാരനായിരുന്ന ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജദ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss