|    Sep 26 Wed, 2018 4:25 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഖലിസ്താന്‍

Published : 14th August 2018 | Posted By: kasim kzm

ഒരുകാലത്ത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തിയിരുന്ന ഖലിസ്താന്‍ വാദത്തിന്റെ കുറ്റിയറ്റുകഴിഞ്ഞു എന്ന വിശ്വാസത്തിലാണു നാം. എന്നാല്‍, വിദേശരാജ്യങ്ങളില്‍ ഇന്നും ഖലിസ്താന്‍ എന്ന ആശയം നിരവധി സിഖുകാരുടെ മനസ്സില്‍ ഉമിത്തീപോലെ നീറിക്കത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഞായറാഴ്ച ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന ഖലിസ്താന്‍ അനുകൂല റാലിയില്‍ 2000ലധികം സിഖുകാരാണ് പങ്കെടുത്തത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നേടത്തോളം എത്തിച്ചേര്‍ന്ന സിഖ് വിഭജന രാഷ്ട്രീയത്തിന് എക്കാലത്തും ഏറ്റവുമധികം പിന്തുണ നല്‍കിപ്പോന്നത് വിദേശരാജ്യങ്ങളിലുള്ള സിഖുകാരാണ്. ഇന്ത്യയില്‍ ഖലിസ്താന്‍ പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ സിഖുകാര്‍ക്ക് സ്വന്തമായൊരു രാഷ്ട്രം എന്ന ആശയവും അതിന്റെ പ്രചാരണങ്ങളും സജീവമാണ്. കനേഡിയന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഈ ആശയം വച്ചുപുലര്‍ത്തുന്നവര്‍ക്ക് പ്രബല സ്വാധീനവുമുണ്ട്. ബ്രിട്ടിഷ് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഖലിസ്താന്‍വാദികളോട് എതിര്‍പ്പൊന്നുമില്ല. ഞായറാഴ്ച നടന്ന റാലിയില്‍ പ്രഭുസഭാംഗമായ ലോര്‍ഡ് നസീര്‍ അഹ്മദും ഗ്രീന്‍ പാര്‍ട്ടി നേതാവായ കരോലിന്‍ ലൂക്കാസും ലേബര്‍ എംപി മാറ്റ് വെസ്റ്റേണും മറ്റും പങ്കെടുക്കുകയും ചെയ്തിരുന്നു. ആളുകള്‍ക്ക് അവരവരുടെ വിശ്വാസം വച്ചുപുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് എന്നാണ് ഇതേപ്പറ്റി ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ വിശദീകരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss