|    Oct 16 Tue, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഖമറുല്‍ ഇസ്‌ലാമിന്റെ നിര്യാണം മുസ്‌ലിം സമുദായത്തിന് തീരാനഷ്ടം : പോപുലര്‍ഫ്രണ്ട്

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്‌ലാമിന്റെ നിര്യാണം മുസ്‌ലിം സമുദായത്തിന് തീരാനഷ്ടമാണെന്ന് പോപുലര്‍ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍. ജനങ്ങളെ സ്‌നേഹിക്കുകയും കലുഷിതമായ അന്തരീക്ഷത്തിലും സമുദായത്തെ അന്തസോടെ നയിക്കുകയും ചെയ്ത മികച്ചൊരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ അറിയിച്ചു. മുസ്‌ലിംലീഗിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം കര്‍ണാടകയിലെ മികച്ച ഭരണാധികാരിയായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, തുടങ്ങിയ  സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഖമറുല്‍ ഇസ്‌ലാമിന്റെ നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ചെയര്‍മാന്‍ സന്ദേശത്തില്‍ അറിയിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss