|    Oct 16 Tue, 2018 3:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഖമറുല്‍ ഇസ്‌ലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഖമറുല്‍ ഇസ്‌ലാമിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുഃഖം രേഖപ്പെടുത്തി. ആറു തവണ കര്‍ണാടകയില്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ഖമറുല്‍ ഇസ്‌ലാം മികച്ച സംഘാടകനും ഭരണാധികാരിയുമായിരുന്നു. രണ്ടു മാസം മുമ്പാണ് അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നിയമിതനായത്. അദ്ദേഹവുമായി ദീര്‍ഘകാലത്തെ വ്യക്തിബന്ധം തനിക്കുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം കനത്ത നഷ്ടമാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് എം എം ഹസനും അനുശോചിച്ചു. ദീര്‍ഘകാലം കര്‍ണാടക നിയമസഭാംഗവും മന്ത്രിയുമായിരുന്ന ഖമറുല്‍ ഇസ്‌ലാം മികച്ച ഭരണാധികാരിയായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം ശക്തമായി ശബ്ദിച്ചിരുന്നുവെന്നും ഹസന്‍ അനുസ്മരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss