|    Jun 24 Sun, 2018 1:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഖമറുന്നീസയെ പുറത്താക്കിയ ലീഗ് നടപടി കാപട്യം : ഐഎന്‍എല്‍

Published : 8th May 2017 | Posted By: fsq

കോഴിക്കോട്: ബിജെപിക്ക് സംഭാവന നല്‍കുകയും ബിജെപിയെ പുകഴ്ത്തിപ്പറയുകയും ചെയ്തതിന്റെ പേരില്‍ ഖമറുന്നീസ അന്‍വറിനെ വനിതാലീഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയ മുസ്‌ലിംലീഗിന്റെ നടപടി തികഞ്ഞ ആത്മവഞ്ചനയും കാപട്യവുമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലും സംസ്ഥാന ജന. സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍ വഹാബും പ്രസ്താവിച്ചു. കുപ്രസിദ്ധമായ ബേപ്പൂരിലെ കോലീബി സഖ്യം തൊട്ട് തുടങ്ങിയതാണ് ബിജെപിയുമായുള്ള മുസ്‌ലിംലീഗിന്റെ ചങ്ങാത്തം. പാര്‍ട്ടിയും നേതാക്കളും കാണിച്ചുകൊടുത്ത മാതൃക പിന്തുടരുക മാത്രമാണ് ഖമറുന്നീസ അന്‍വര്‍ ചെയ്തത്. എന്നിരിക്കെ അവരെ പുറത്താക്കി ലീഗ് നേതാക്കള്‍ നല്ലപിള്ള ചമയുന്നത് അണികളെ വഞ്ചിക്കുന്ന ശുദ്ധ അസംബന്ധം മാത്രമാണ്- ഐഎന്‍എല്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss