|    Dec 11 Tue, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖമര്‍റൂഷ് ഭരണകൂടം വംശഹത്യ നടപ്പാക്കിയതായി ട്രൈബ്യൂണല്‍

Published : 17th November 2018 | Posted By: kasim kzm

നോംഫെന്‍: കംപോഡിയയിലെ ചാം മുസ്്്‌ലിംകളെയും വിയറ്റ്‌നാമീസ് വംശജരെയും കമ്മ്യൂണിസ്റ്റ് ഖമര്‍റൂഷ് ഭരണകൂടം വംശഹത്യക്കിരയാക്കിയതായി യുഎന്‍ മേല്‍നോട്ടത്തിലുള്ള ട്രൈബ്യൂണല്‍. 1975 മുതല്‍ 1979 വരെ കംപോഡിയയില്‍ നടന്ന വംശഹത്യയില്‍ 20 ലക്ഷത്തോളം പേരാണു കൊല്ലപ്പെട്ടത്്. ഖമര്‍റൂഷ് ഭരണകൂടത്തിലെ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന നേതാക്കളായ ന്യോന്‍ ചി (92), കിയു സാംഫന്‍ (87) എന്നിവര്‍ക്കെതിരേയാണ് കോടതി കുറ്റം ചുമത്തിയത്്. ആദ്യമായാണ് ഈ കേസില്‍ വംശഹത്യാകുറ്റം ചുമത്തുന്നത്്.
ഭരണകൂടം മാനവരാശിക്കെതിരായ കുറ്റം ചെയ്തതായും ജനീവ കരാര്‍ ചട്ടങ്ങള്‍ ലംഘിച്ചതായും കോടതി കണ്ടെത്തി. കംപോഡിയന്‍-അന്താരാഷ്ട്ര ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലാണ് വിധി പ്രഖ്യാപിച്ചത്്. കേസില്‍ ഇരുവരെയും നേരത്തേ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരു—ന്നു. 2014 മുതല്‍ ഇരുവരും ജയിലിലാണ്.
വിധി പ്രഖ്യാപിക്കുമ്പോള്‍ ഇരകളുടെ ബന്ധുക്കളടക്കം നിരവധിപേര്‍ കോടതി ഹാളില്‍ തടിച്ചുകൂടിയിരുന്നു. പലായനത്തിനു നിര്‍ബന്ധിക്കല്‍, ദുരൂഹമായ തിരോധാനം, നിര്‍ബന്ധിത വിവാഹം, വിശ്വാസത്തിന്റെ പേരില്‍ വേട്ടയാടല്‍ എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
നഗരങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ച് ഉട്ടോപ്യന്‍ കാര്‍ഷികസമൂഹങ്ങള്‍ രൂപീകരിക്കാനായിരുന്നു ഖമര്‍റൂഷ് ഭരണകൂടത്തിന്റെ നീക്കം. ഇതിന്റെ മറവില്‍ ക്രൂരമായ പീഡനങ്ങളാണ്് ചാം മുസ്്‌ലിംകള്‍ക്കും വിയറ്റ്‌നാം വംശജര്‍ക്കും എതിരേ നടപ്പാക്കിയത്. ജനങ്ങളെ പട്ടിണിക്കിട്ട് പണിയെടുപ്പിക്കുകയും വിസമ്മതിക്കുന്നവരെ കൊലപ്പെടുത്തുകയുമായിരുന്നു.
തന്റെ ഭാര്യയും നാലു പേരക്കുട്ടികളും കലാപത്തിനിടെ കൊല്ലപ്പെട്ടതായി കിഴക്കന്‍ കെപോങ് ചാം പ്രവിശ്യയില്‍ നിന്നുള്ള ലാഹ്് സാത് അറിയിച്ചു. പശുക്കളെ നല്ലരീതിയില്‍ പരിപാലിക്കുന്നില്ലെന്നാരോപിച്ചാണ് തന്റെ ഇളയ സഹോദരനെ കൊലപ്പെടുത്തിയതെന്നും സാത് പറഞ്ഞു. നാലുവര്‍ഷത്തെ ഭരണത്തിനിടെ ഭരണകൂടത്തെ എതിര്‍ക്കുന്ന ബുദ്ധിജീവികള്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും ഖമര്‍റൂഷ് ഭരണകൂടം ലക്ഷ്യംവച്ചിരുന്നു.
1979ലെ വിയറ്റ്‌നാമീസ് അധിനിവേശത്തോെടയാണ് ഭരണകൂടം തകര്‍ന്നത്. തുടര്‍ന്ന്് രാജ്യം വിട്ട ഖമര്‍റൂഷ്് നേതാവ്് പോള്‍പോട്ട്് വീട്ടുതടങ്കലിനിടെ കഴിഞ്ഞ വര്‍ഷമാണു മരിച്ചത്്. അഞ്ചുവര്‍ഷത്തെ ആഭ്യന്തര കലാപത്തിനു ശേഷമായിരുന്നു 1975ല്‍ ഖമര്‍റൂഷിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നത്. ഏഷ്യയിലെ ഹിറ്റ്‌ലര്‍ എന്നാണ് പോള്‍പോട്ടിനെ വിശേഷിപ്പിക്കപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss