|    Aug 21 Mon, 2017 11:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖമര്‍റൂഷ് നേതാക്കളുടെ ശിക്ഷ ശരിവച്ച് കോടതി

Published : 24th November 2016 | Posted By: SMR

നോംപെന്‍: മുതിര്‍ന്ന രണ്ട് മുന്‍ ഖമര്‍റൂഷ് നേതാക്കളുടെ ജീവപര്യന്തം തടവ് ശരിവച്ച് കംപോഡിയന്‍ കോടതി. മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പട്ടാള ഭരണത്തില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന ‘ബ്രദര്‍ നമ്പര്‍ 2’ ന്യോന്‍ ചി (90), കിയു സാംഫന്‍ (85) എന്നിവരുടെ ശിക്ഷയാണ് യുഎന്‍ അംഗീകാരമുള്ള കോടതി ശരിവച്ചത്. 1975- 1979 കാലയളവില്‍ 20 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ പട്ടാളനടപടികളുമായി ബന്ധപ്പെട്ട് 2014 മുതല്‍ ഇരുവരും ജയിലിലാണ്.
കോടതി നടപടികളില്‍ പിശക് പറ്റിയിട്ടുണ്ടെന്നും വിധി പക്ഷപാതപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും അപ്പീല്‍ നല്‍കിയത്. ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചത്. ശിക്ഷയുടെ വലിപ്പവും തടവുകാലവും ശരിവച്ച ബെഞ്ച് പ്രാരംഭ വിചാരണയില്‍ ചില തെറ്റുകള്‍ സംഭവിച്ചതായി അംഗീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക