|    Jan 24 Tue, 2017 4:33 am

ഖന്‍ദീല്‍ വധം: സഹോദരന്‍ അറസ്റ്റില്‍

Published : 18th July 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനി മോഡലും ടിവി അവതാരകയുമായ ഖന്‍ദീല്‍ ബലോല്‍ വധക്കേസുമായി ബന്ധപ്പെട്ട് സഹോദരന്‍ വാസിം അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാവിലെയാണ് പോലിസ് പിടികൂടിയത്. പലതവണ താക്കീത് നല്‍കിയിട്ടും ഖന്‍ദീല്‍ വരുത്തുന്ന അപമാനം അസഹ്യമായതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വാസിം പറഞ്ഞു. മുള്‍ത്താനില്‍ താമസിക്കുന്ന തന്റെ പിതാവിനെ കാണാനായി വീട്ടിലെത്തിയ ഖന്‍ദീലിനെ വെള്ളിയാഴ്ച രാത്രിയാണ് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതെന്നും ഇയാള്‍ മൊഴി നല്‍കി. തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഖന്‍ദീല്‍ നേരത്തേ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അതോറിറ്റിക്ക് കത്തയച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക