|    Oct 22 Sun, 2017 10:15 am
Home   >  Todays Paper  >  page 9  >  

ഖന്‍ദീല്‍ ബലൂചിന്റെ കൊല: മനസ്താപമില്ലെന്ന് സഹോദരന്‍

Published : 18th July 2016 | Posted By: SMR

മുള്‍ത്താന്‍: പാക് നടിയും സ്ത്രീപക്ഷ പ്രവര്‍ത്തകയും സാമൂഹിക മാധ്യമങ്ങളിലെ താരവുമായ ഖന്‍ദീല്‍ ബലൂച് എന്ന ഫൗസിയ അസീമിനെ കൊലപ്പെടുത്തിയതില്‍ ഒട്ടും മനസ്താപം തോന്നുന്നില്ലെന്ന് സഹോദരന്‍.
കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും പ്രതി മുഹമ്മദ് വസീം പാക് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഖന്‍ദീല്‍ ബലൂചിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് സഹോദരനെ മുള്‍ത്താന്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് കൊലപാതകത്തെ ന്യായീകരിച്ചത്. വസീം കുറ്റം സമ്മതിച്ചുവെന്നും ഖന്‍ദീലിനെ ഗുളിക നല്‍കി മയക്കിയ ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും മുള്‍ത്താന്‍ പോലിസ് ചീഫ് അസ്ബര്‍ ഇക്രാം പറഞ്ഞു.
സഹോദരി ആക്ഷേപാര്‍ഹമായ വീഡിയോകള്‍ നിരന്തരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് പ്രതിയെ കുപിതനാക്കിയത്. ഈ വര്‍ഷം ആദ്യം ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരം നടന്നപ്പോള്‍ മല്‍സരത്തില്‍ വിജയിക്കുകയാണെങ്കില്‍ പാക് താരങ്ങള്‍ക്കു മുന്നില്‍ തുണി ഉരിയാമെന്ന് വാഗ്ദാനം ചെയ്ത് ഖന്‍ദീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുള്‍ത്താനിലെ വീട്ടില്‍വച്ചാണ് ഖന്‍ദീല്‍ ബലൂച് കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക