|    May 22 Mon, 2017 11:03 pm
FLASH NEWS

ഖന്‍ദഖിലെ ഏഴു പുരാതന പള്ളികള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

Published : 14th August 2016 | Posted By: SMR

മദീന: പ്രവാചക നഗരിയായ മദീനയില്‍ ഖന്‍ദഖിലുള്ള ഏഴു പുരാതന പള്ളികള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നു. സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം, മതകാര്യ വിഭാഗം, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന പള്ളികളാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന ഈ പള്ളി കാണാന്‍ മദീന മുനവ്വറ സന്ദര്‍ശിക്കാന്‍ എത്തുന്ന ആയിരങ്ങള്‍ താല്‍പര്യപ്പെടാറുണ്ട്. ചരിത്രപ്രധാന പള്ളികള്‍ സംരക്ഷിക്കുക എന്ന പദ്ധതിപ്രകാരം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച എല്ലാ പള്ളികളും ഉടന്‍ തുറന്നു നല്‍കുമെന്നാണ് അറിയിപ്പ്. നവീകരിച്ച ഏഴു പള്ളികളും ഉടന്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുക്കുമെന്ന് ഇസ്‌ലാമിക മന്ത്രാലയം മദീന ശാഖ മേധാവി മുഹമ്മദ് ബിന്‍ ഇസ്മായില്‍ അബൂ ഹമീദ് പറഞ്ഞു. ഖന്‍ദഖിലെ ചരിത്രപ്രധാന പള്ളികള്‍ ആരാധനയ്ക്കായി തുറന്നുനല്‍കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തില്‍ മദീന ഗവര്‍ണറേറ്റ് ഇതുസംബന്ധിച്ച് ഉടന്‍ നടപടി കൈകൊള്ളുമെന്നാണ് സൂചന. വിവിധ വ്യാവസായികളുടെയും പ്രമുഖ വ്യക്തികളുടെയും സഹായത്തോടെയാണ് പള്ളികള്‍ നവീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day