|    Oct 21 Sat, 2017 12:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖനിത്തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചില്ല; സമരക്കാര്‍ ബൊളീവിയന്‍ മന്ത്രിയെ വധിച്ചു

Published : 27th August 2016 | Posted By: SMR

ലാപാസ്: ബൊളീവിയന്‍ ആഭ്യന്തര സഹമന്ത്രി റൊഡോള്‍ഫോ ഇല്ലേന്‍സ് (56) സമരക്കാരായ ഖനിത്തൊഴിലാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുന്ന ഖനിത്തൊഴിലാളികള്‍ സഹമന്ത്രി ഇല്ലേന്‍സിനെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്കായി തലസ്ഥാനമായ ലാപാസില്‍ നിന്നു പാന്‍ഡുറോയിലെത്തിയപ്പോഴായിരുന്നു മന്ത്രിയെ തട്ടിക്കൊണ്ടുപോയത്. ഇല്ലേന്‍സിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും ബൊളീവിയന്‍ മന്ത്രി കാര്‍ലോസ് റൊമേരോ പറഞ്ഞു. പ്രാദേശിക മാധ്യമങ്ങള്‍ മന്ത്രിയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഒരു റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍  അവകാശപ്പെട്ടതായി റിപോര്‍ട്ട് ചെയ്തു.
ഖനനത്തിനുള്ള പാരിസ്ഥിതിക ചട്ടങ്ങളില്‍ അയവു വരുത്തുക, സ്വകാര്യ കമ്പനികളില്‍ ജോലിചെയ്യുന്നതിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ഖനിത്തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
ബുധനാഴ്ച പോലിസ് വെടിവയ്പില്‍ രണ്ടു സമരക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഖനിത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. നാഷനല്‍ ഫെഡറേഷന്‍ ഓഫ് മൈനിങ് കോ-ഓപറേറ്റീവ്‌സിന്റെ നേതൃത്വത്തിലാണു സമരം. ഖനനനിയമങ്ങളില്‍ ഭേദഗതി വേണമെന്ന ആവശ്യം നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു.
ആദ്യഘട്ടത്തില്‍ പ്രസിഡന്റ് ഈവ മൊറൈലസിനോട് അടുപ്പംപുലര്‍ത്തിയിരുന്ന സംഘടനയായ നാഷനല്‍ ഫെഡറേഷന്‍ ഓഫ് മൈനിങ് കോ-ഓപറേറ്റീവ്‌സ് പിന്നീട് ചര്‍ച്ചകളില്‍ വന്ന പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാരുമായി അഭിപ്രായഭിന്നതയിലെത്തിയത്. 2006ല്‍ അധികാരത്തില്‍ വന്ന ശേഷം ഈവ മൊറൈലസ് സര്‍ക്കാര്‍ രാജ്യത്തെ ധാതുസമ്പത്തു ദേശസാല്‍കരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക