|    Mar 26 Sun, 2017 2:51 pm
FLASH NEWS

ഖനാബാദ് ജില്ല അഫ്ഗാന്‍ സൈന്യം തിരിച്ചുപിടിച്ചു

Published : 21st August 2016 | Posted By: SMR

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദൂസ് പ്രവിശ്യയിലെ ഖനാബാദ് ജില്ലയുടെ നിയന്ത്രണം താലിബാനില്‍ നിന്നു അഫ്ഗാന്‍ സൈന്യം തിരിച്ചുപിടിച്ചതായി പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.
ജില്ല താലിബാന്‍ ഏറ്റെടുത്ത വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ അസദുല്ല ഒമാര്‍ഖെല്‍ പുതിയ പ്രഖ്യാപനം നടത്തിയത്. ദിവസങ്ങളായി താലിബാന്‍ പോരാളികളും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
പ്രവിശ്യാ തലസ്ഥാനം കുന്ദൂസിനെ തഖാഹാര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന ജില്ലയായ ഖനാബാദിന്റെ നിയന്ത്രണം നേടിയത് താലിബാന്റെ വലിയ മുന്നേറ്റമായിരുന്നു.
ഖനാബാദിലും മറ്റു ജില്ലകളിലും താലിബാനും സൈന്യവുമായി സംഘര്‍ഷം തുടരുന്നതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യത്യസ്ത അതിര്‍ത്തികളിലൂടെ താലിബാന്‍ പ്രവര്‍ത്തകര്‍ ജില്ലയിലേക്കു പ്രവേശിക്കുകയും മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന്യത്തെ പരാജയപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ജില്ല താലിബാന് നഷ്ടമായതെന്ന് ഖനാബാദ് ജില്ലാ ഭരണാധികാരി ഹയത്തുല്ലാ അമീരി പറഞ്ഞു. താലിബാന്‍ കുന്ദൂസിലെ തന്ത്രപ്രധാന ജില്ലകളില്‍ ഒരാഴ്ചയ്ക്കിടെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വടക്കന്‍ അഫ്ഗാനിലെ സമീപ പ്രവിശ്യയായ ബഘ്‌ലാനിലെ ദഹാന എ ഘോരി ജില്ലയുടെ നിയന്ത്രണം അടുത്തിടെ താലിബാന്‍ പിടിച്ചടക്കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക