|    Dec 16 Sat, 2017 10:54 am
FLASH NEWS

ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്

Published : 12th November 2016 | Posted By: SMR

പുല്‍പ്പള്ളി: പരിസ്ഥിതിക്കും മനുഷ്യനും ഭീഷണിയാവുന്ന സേവ്യംകൊല്ലി തറപ്പത്തുകവല ക്വാറിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ആഘാതമുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഖനനം പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സേവ്യംകൊല്ലിയില്‍ ക്വാറി ആരംഭിക്കാന്‍ ശ്രമമെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. സേവ്യംകൊല്ലി ശുദ്ധജല പദ്ധതിയുടെ ടാങ്കും ഇവിടെയാണ്. 75ഓളം കുടുംബങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. ഈ ക്വാറിയുടെ പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ സമീപത്തുള്ള വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. ഈ സാഹചര്യത്തില്‍ കുന്നിനു മുകളിലുള്ള കുടിവെള്ള ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചാല്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും ക്വാറി പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ഷിജു പര്യാടന്‍, സുധീഷ്, വിജേഷ് കുര്യന്‍, ബേബി, അന്നമ്മ, അച്ചാമ്മ, രമണി മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക