|    Jan 21 Sat, 2017 12:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ 60 വയസ്സിനുശേഷം നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാന്‍ ആലോചന

Published : 27th July 2016 | Posted By: sdq

retirementദോഹ: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി  നിജപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപോര്‍ട്ട്.
60 വയസ്സിനുശേഷം നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനാണ് ആലോചിക്കുന്നതെന്ന് പ്രാദേശികപത്രം റിപോര്‍ട്ട് ചെയ്തു.
ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് തുടക്കം കുറിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച പ്രമേയം മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നു പ്രാദേശികപത്രത്തിന്റെ റിപോര്‍ട്ടിലുണ്ട്. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 അനുസരിച്ചുള്ള വികസനപദ്ധതികളില്‍ നിരവധി പ്രവാസികളാണ് ജോലി ചെയ്യുന്നത്.
ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴില്‍ വികസനപദ്ധതികളില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട മുഴുവന്‍ പ്രവാസികള്‍ക്കും നിശ്ചിത പ്രയപരിധിയില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനാണ് ആലോചിക്കുന്നതെന്ന് അല്‍വതന്‍ റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു. 2009ലെ എട്ടാം നമ്പര്‍ മനുഷ്യവിഭവശേഷി വികസന നിയമപ്രകാരം ഖത്തര്‍ പൊതുമേഖലയില്‍ ഒട്ടുമിക്ക ജോലികള്‍ക്കും 60 വയസാണ് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍, 60 വയസ്സായവര്‍ക്ക് സര്‍വീസ് നീട്ടിനല്‍കുന്നതിന് ഇതേ നിയമത്തില്‍തന്നെ ഒട്ടേറെ വ്യവസ്ഥകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആനുകൂല്യത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് 60വയസ് കഴിഞ്ഞശേഷവും ഖത്തറിന്റെ തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നത്. ്യൂ
തൊഴില്‍മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ളവരെ 60വയസ്സായി എന്ന ഒറ്റക്കാരണത്താല്‍ പിരിച്ചുവിടുന്നതിന് പല സ്ഥാപനങ്ങളും വിമുഖത കാട്ടാറുണ്ട്. നിര്‍ബന്ധിത വിരമിക്കല്‍ പ്രായം കൃത്യമായി നടപ്പാക്കിയാല്‍ 60 വയസ്സ് പൂര്‍ത്തിയായ പ്രവാസി ജീവനക്കാര്‍ക്ക് തങ്ങളുടെ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകേണ്ടിവരും. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാഷ്ട്രപുനര്‍നിര്‍മാണത്തിലും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്വദേശികള്‍ക്ക് അവസരങ്ങള്‍ ലഭിക്കുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്. തൊഴില്‍ മന്ത്രാലയം തയാറാക്കിയ പ്രമേയം പ്രാബല്യത്തിലായാല്‍ നിലവില്‍ ജോലിയിലിരിക്കുകയും 60വയസ് പൂര്‍ത്തിയാവുകയും ചെയ്യുന്ന പ്രവാസി ജീവനക്കാരന് നിര്‍ബന്ധമായും വിരമിക്കേണ്ടിവരും.
ഗ്രാറ്റിവിറ്റി ഉള്‍പ്പെടെയുള്ള ജീവനക്കാരന്റെ എല്ലാ ആനുകൂല്യങ്ങളും നിയമാനുസൃതമായ കാലയളവിനുള്ളില്‍ ലഭിക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 180 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക