|    May 22 Mon, 2017 9:16 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു

Published : 17th March 2016 | Posted By: G.A.G

idan

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു.  തിരുവല്ല സ്വദേശി ഷാജിയുടെ മകന്‍ 5 വയസുള്ള ഐഡന്‍ ആണ് മരിച്ചത്.  റുമൈല ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആനി മാത്യുവാണ് മാതാവ്. ഏതാനും കുട്ടികള്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണെന്നറിയുന്നു.
ഹിലാലിലെ സര്‍വോദയ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച മിനി ബസ് ലാന്റ് ക്രൂയിസറുമായി ഇടിച്ച് മറിയുകയായിരുന്നു. റയ്യാന്‍ ഭാഗത്ത് അല്‍മിസ്്‌നദിന് സമീപം ഉച്ചയ്ക്ക് മുമ്പാണ് അപകടം. വാഹനത്തില്‍ 15 കുട്ടികളാണ് ഉണ്ടായിരുന്നത്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day