|    Jul 27 Thu, 2017 10:34 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ വീട്ടുജോലിക്കാരെ അനുവദിക്കുന്നതില്‍ നിയന്ത്രണം

Published : 17th July 2016 | Posted By: sdq

ദോഹ: രാജ്യത്തേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും ജോലിക്കും കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. വീട്ടു ജോലിയിലെ ചൂഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. വീട്ടുവേലക്കാര്‍ക്കും സമാനമായ ജോലിക്കാര്‍ക്കും നിയമം ബാധകമാണ്. നിയമം മൂലം ഈ രംഗത്തെ ചൂഷണവും ദുരുപയോഗങ്ങളും തടയാന്‍ കഴിയുമെന്നാണ് കരുതുന്നത്. നഗരസഭാ, പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരമുള്ളവര്‍ക്കു മാത്രമായിരിക്കും വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുക.
സ്വന്തം വീട്ടിലെ ആവശ്യത്തിനു വേണ്ടിയാണ് ജോലിക്കാരെ കൊണ്ടു വരുന്നതെന്ന് സാക്ഷ്യപ്പെടുത്തണം. ആവശ്യമായ ജോലിക്കാരുടെ വിവരം ചേര്‍ത്ത് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത എണ്ണം ജോലിക്കാരെ മാത്രമേ ഒരാള്‍ക്ക് അഥവാ ഒരു കുടുംബത്തിന് റിക്രൂട്ട് ചെയ്യാനാകൂ. വീടുകള്‍ അടിസ്ഥാനപ്പടുത്തിയായിരിക്കണം രജിസ്‌ട്രേഷന്‍. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ജോലിക്കാരുടെ എണ്ണവും അനുവദിക്കുക.
വീട്ടുജോലിക്കാരെ കൊണ്ടുവരുന്ന കുടുംബത്തിന് അതിനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പു വരുത്തും. ജോലിക്കാരെ കൊണ്ടു വരുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതികൂടി പരിഗണിച്ചാണ് സഹായികളായി ജോലിക്കാരെ അനുവദിക്കുക.
വിനോദങ്ങളിലേര്‍പ്പെടുന്ന വേളയില്‍ സഹായികളെയും ജോലിക്കാരെയും റിക്രൂട്ട് ചെയ്യുന്നതിനും ജോലിക്കു നിര്‍ത്തുന്നതിനും നഗരസഭാ മന്ത്രാലയത്തില്‍ നിന്നും ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. കപ്പല്‍ ജീവനക്കാര്‍, കൃഷിപ്പണിക്കാര്‍, ഒട്ടകങ്ങളെ നോക്കുന്നവര്‍ തുടങ്ങിയ ജോലികള്‍ക്ക് വിദേശികളെ കൊണ്ടു വരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലിന്റെ വലിപ്പം, ജോലി ആവശ്യം, പ്രവര്‍ത്തനരീതി എന്നിവ പരിശോധിച്ചു മാത്രമേ ജോലിക്കാരെ അനുവദിക്കൂ.
കൃഷിപ്പണിക്കാര്‍ക്കുള്ള വിസ അനുവദിക്കുന്നതും കൃഷിയിടത്തിന്റെ വലിപ്പവും പ്രവര്‍ത്തനവും വിലയിരിത്തിയായിരിക്കും. പച്ചക്കറി, പഴവര്‍ഗങ്ങള്‍, കന്നുകാലി കൃഷി എന്നിവയില്‍ ഏതെന്ന് ഉറപ്പു വരുത്തി യ ശേഷമായിരിക്കും ആവശ്യമായ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കുക.
വിസക്കുള്ള അപേക്ഷയോടൊപ്പം ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചിരിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക