|    Dec 14 Thu, 2017 12:17 am
FLASH NEWS
Home   >  News now   >  

ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം; മരണം 11 ആയി

Published : 3rd June 2016 | Posted By: mi.ptk

Qatarfire_25052016

ദോഹ: ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനായിട്ടില്ല.12 പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഇന്ത്യക്കാരുള്ളതായി റിപ്പോര്‍ട്ടില്ല.
അബു സംറ അതിര്‍ത്തിക്കു സമീപം ബുധനാഴ് വൈകുന്നേരം ആറരയോടെയാണ് തീപിടുത്തമുണ്ടായത്.ടുറിസം പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയവരാണ് മരിച്ചത്. കണ്‍സ്ട്രഷന്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പ് പൂര്‍ണമായും തീപിടുത്തത്തില്‍ കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തൊഴിലാളികളെ കമ്പനിയുടെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റി.
തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരവകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക