|    Aug 14 Tue, 2018 1:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു

Published : 25th June 2017 | Posted By: G.A.G

ദോഹ: ഖത്തറില്‍ പെരുന്നാള്‍ തലേന്ന് മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാണ്(6) മരിച്ചത്. കുടുംബത്തോടൊപ്പം ശനിയാഴ്ച രാത്രി 8.30ന് വുകൈര്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് വരുമ്പോള്‍ മകനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍  തിരച്ചില്‍ നടത്തുകയും വക്‌റ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.  പോലിസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നലെ രാവിലെ 6.30ന് റസ്റ്റോറന്റിന് മുന്നിലുള്ള മാന്‍ഹോളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ദോഹ ഐഡിയല്‍ സ്‌കൂള്‍ ഗ്രേഡ് 1 വിദ്യാര്‍ഥിയാണ് മരിച്ച ഇസാന്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ ഖബറടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss