|    Jan 22 Sun, 2017 9:23 am
FLASH NEWS

ഖത്തറില്‍ മരിച്ചയാളുടെ മൃതദേഹം ഇന്ന് ഖബറടക്കും

Published : 14th July 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും. കുന്നുകര വയല്‍കര തുമ്പരത്ത് വീട്ടില്‍ പരേതനായ സെയ്ത് മുഹമ്മദിന്റെ മകന്‍ ടി എസ് നാസറാണ് (51) തിങ്കളാഴ്ച്ച രാത്രി ഖത്തറില്‍ മരിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഖത്തറിലെ ഉംസൈദില്‍ കാറ്ററിങ് ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30നുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം 9.30ന് വയല്‍ക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: കൊച്ചാമിന. ഭാര്യ: ആലുവ കുന്നത്തേരി എടശ്ശേരി കുടുംബാംഗം ബുഷ്‌റ. മക്കള്‍: മുഹമ്മദ് റിഷാദ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി), അമീന (ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക