|    Mar 26 Sun, 2017 1:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം; ഇന്ത്യ നാലാമത്

Published : 15th October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) നടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യുഎഫ്‌സി) ചീഫ് സ്ട്രാറ്റജി ആന്റ് ബിസിനസ് ഡവലപ്‌മെന്റ് ഓഫിസര്‍ കമല്‍ നാഗി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രണ്ട് ഡസനോളം കമ്പനികള്‍ 450 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപമാണ് ഖത്തറില്‍ നടത്തിയത്. ഇതിലൂടെ 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും നാഗി അറിയിച്ചു.
2010 ജനുവരി മുതല്‍ 2016 മെയ് വരെയുള്ള കാലയളവിലാണ് ഇന്ത്യ ഇത്രയും നിക്ഷേപം നടത്തിയത്. ഇതില്‍  225 ദശലക്ഷം ഡോളര്‍ ദോഹയില്‍ മാത്രമാണ് നിക്ഷേപിച്ചത്. ഖത്തര്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ഷോര്‍ ബിസിനസ് ആന്റ് ഫിനാന്‍ഷ്യല്‍ സെന്ററായ ക്യുഎഫ്‌സി ഖത്തറിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ റോഡ് ഷോ നടത്തിവരികയാണ്.
അടിസ്ഥാന വികസനം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്‍സള്‍ട്ടിങ് മേഖലകളിലുള്ള ഇന്ത്യന്‍ കമ്പനികള്‍ വര്‍ഷങ്ങളായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിന്റെ വ്യാപാര സൗഹൃദ നയങ്ങള്‍ കാരണം അടുത്ത കാലത്തായി ഇവയുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. എല്‍ഐസി, ടിസിഎസ്, എല്‍ ആന്റ് ടി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, വോള്‍ട്ടാസ്, ഷാപൂര്‍ജി പല്ലന്‍ജി തുടങ്ങിയവയാണ് ഖത്തറില്‍ നിക്ഷേപമിറക്കിയ പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍.
ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം നടന്നു കൊണ്ടിരിക്കുകയാണ് ഖത്തറില്‍. 2022 ഫിഫ ലോക കപ്പ്, ദേശീയ ദര്‍ശന രേഖ 2030 എന്നിവ ലക്ഷ്യമാക്കിയുള്ള ഈ വികസന പ്രവര്‍ത്തികള്‍ ത്വരിത ഗതി പ്രാപിക്കുകയാണെന്ന് ക്യുഎഫ്‌സി സ്ട്രാറ്റജി ആന്റ് ബിസിനസ് ഇന്റലിജന്‍സ് ഡയറക്ടര്‍ അക്ഷയ് രണ്‍ദേവ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള നോണ്‍ ഹൈഡ്രോകാര്‍ബണ്‍ കയറ്റുമതിയില്‍ 12 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഐടി, ബിഎഫ്എസ്‌ഐ, പ്രൊഫഷനല്‍ സര്‍വീസുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് ഈ നിക്ഷേപമെന്നും രണ്‍വേദ കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ സര്‍ക്കാര്‍ വ്യാപാര മേഖല കൂടുതല്‍ ലളിതമാക്കുന്നതോടെ ഇന്ത്യന്‍ കമ്പനികളെ വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

(Visited 43 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക