|    Jun 18 Mon, 2018 7:48 am
FLASH NEWS
Home   >  Pravasi   >  

ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന യുവതിയെ രക്ഷിക്കാന്‍ സുഷമ സ്വരാജ് ഇടപെട്ടു

Published : 9th August 2017 | Posted By: fsq

 

ദോഹ: ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഖത്തറില്‍ തൊഴിലുടമ വീട്ടു തടങ്കലിലാക്കിയതായി റിപോര്‍ട്ട്. ഇക്കാര്യം കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കുശൈഗുഡ സ്വദേശിയായ മച്ച മഞ്ജുളയാണ് ഖത്തറില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ ഭര്‍ത്താവ് മച്ചാ രവിയാണ് ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചത്. സത്താര്‍ എന്ന ഏജന്റിനൊപ്പമാണ് മഞ്ജുള ദോഹയിലെത്തിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് യുവതിയെ ഖത്തറില്‍ വീട്ടു വേലക്ക് കൊണ്ടു വന്നതത്രെ. എന്നാല്‍, മൂന്ന് മാസമായി യുവതിക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. സ്‌പോണ്‍സര്‍ മഞ്ജുളയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണ്. മഞ്ജുളയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ബന്ധുക്കള്‍ സര്‍ക്കാരിനെ സമീപിച്ചത്. പ്രശ്‌നത്തില്‍ ഉടനടി ഇടപെട്ട സുഷമ മഞ്ജുളയെ ഉടന്‍ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ വിദേശ കാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മൃദുല്‍ കുമാറിനെ ചുമതലപ്പെടുത്തി. മൃദുല്‍ കുമാര്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് എന്‍ഡിടിവി റിപോര്‍ട്ടില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss