|    Nov 22 Wed, 2017 6:32 pm
FLASH NEWS
Home   >  Pravasi   >  

ഖത്തറില്‍ കീടനാശിനി കലര്‍ന്ന മുട്ടകള്‍ ഇല്ല: മന്ത്രാലയം

Published : 12th August 2017 | Posted By: fsq

 

ദോഹ: യൂറോപ്യന്‍ രാജ്യത്ത് നിന്ന് കീടനാശിനി കലര്‍ന്ന മുട്ട ഖത്തറില്‍ എത്തിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു പ്രമുഖ യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ള മുട്ടയില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, പ്രസ്തുത രാജ്യത്തു നിന്ന് ഖത്തര്‍ മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. 2017 മെയ് മുതല്‍ ജൂലൈ വരെ രാജ്യത്തേക്ക് 1,550,920 കിലോഗ്രാം മുട്ടകളാണ് ഇറക്കുമതി ചെയ്തത്. ആറ് അറബ് രാജ്യങ്ങള്‍, മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, ഒരു ഈസ്റ്റ് ഏഷ്യന്‍ രാജ്യം എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും മുട്ടകള്‍ എത്തിയത്. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളും മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികളില്‍ പരിശോധനയ്ക്കു വിധേയമാക്കിയാണ് രാജ്യത്തേക്ക് എത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഈയിടെ ലബോറട്ടറികള്‍ നടത്തിയ എല്ലാ പരിശോധനകളിലും പ്രാദേശിക വിപണിയിലുള്ള മുട്ടകള്‍ അംഗീകൃത നിലവാരത്തിലുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുട്ടകളുടെ കൂടുതല്‍ സാംപിളുകള്‍ വിശദ പരിശോധന നടത്തുന്നതിന് മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികള്‍ ലോകത്തിലെ തന്നെ മികച്ച 15 ലബോറട്ടറികളില്‍ ഉള്‍പ്പെടുന്നതാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളിലുണ്ടാകാവുന്ന 372 കീടനാശിനി അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള സംവിധാനം ഈ ലബോറട്ടറികളിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക