|    Jan 20 Fri, 2017 2:58 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ കരള്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്

Published : 17th October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ കരള്‍ രോഗികളുടെ(ഹെപറ്റൈറ്റിസ് സി) എണ്ണത്തില്‍ കുറവുള്ളതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സര്‍വെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 5000 സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്ന് ഖത്തര്‍ ജനസംഖ്യയില്‍ 0.8 ശതമാനം മാത്രമാണ് കരള്‍ രോഗികള്‍. ഖത്തര്‍ സ്വദേശികള്‍ക്കിടയി ല്‍ 0.3 ശതമാനം മാത്രമേ കരള്‍ രോഗികളുള്ളൂ. 2010ല്‍ രണ്ട് ശതമാനം രോഗികളുള്ളതില്‍ നിന്നാണ് 0.8 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷ(എച്ച്എംസി)നും ഖത്തര്‍ റെഡ്ക്രസന്റുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് സ ര്‍വെ റിപോര്‍ട്ട് പുറത്തുവിട്ടത്. കരള്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 13,000 സാംപിളുകള്‍ ശേഖരിച്ചതില്‍ നിന്നും 5000 എണ്ണത്തിന്റെ പരിശോധനയാണ് പൂര്‍ത്തിയാക്കിയത്. അവശേഷിക്കുന്ന സാംപിളുകളുടെ പരിശോധന അടുത്ത മാസങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കരള്‍ രോഗികളായ പ്രവാസികളുടെ ചികില്‍സക്കായി എച്ച്എംസിയും ഖത്തര്‍ റെഡ്ക്രസന്റും തമ്മില്‍ സെമിനാറിനിടെ കരാറിലെത്തി. കരള്‍ രോഗം 90 ശതമാനവും ഭേദമാകുന്ന ചികില്‍സാ മാര്‍ഗങ്ങള്‍ പ്രവാസി രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് കരാര്‍. ചികില്‍സാ ചെലവിന്റെ 80 ശതമാനം എച്ച്എംസിയും 20 ശതമാനം റെഡ്ക്രസന്റും വഹിക്കുന്നതാണ് കരാര്‍.
കരള്‍ രോഗത്തിനുള്ള പുതിയ മരുന്നുകള്‍ സ്വദേശികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സുരക്ഷാ വിഭാഗം മേധാവി ഡോ.ഹമദ് ഈദ് അല്‍റുമൈഹി വ്യക്തമാക്കി.
രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ ഹെപറ്റൈറ്റിസ് ബി രോഗം നൂറില്‍ പൂജ്യം എന്ന നിലയില്‍ കുറഞ്ഞതായി ഡോ.റുമൈഹി വെളിപ്പെടുത്തി. കുട്ടികള്‍ക്ക് ജനന സമയം മുതല്‍ നല്‍കുന്ന വാക്‌സിനേഷന്‍ സംവിധാനത്തിന്റെ ഫലമായാണ് ഈ രോഗം കുറഞ്ഞിരിക്കുന്നത്. കൂടാതെ കുട്ടികള്‍ക്കിടയില്‍ നടത്തുന്ന സമയാസമയമുള്ള പരിശോധന രോഗം കുറയാന്‍ കാരണമായിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയവും എച്ച്എംസിയും സ്വീകരിച്ചിരിക്കുന്ന ചികില്‍സാ നയം കരള്‍ രോഗം ഗണ്യമായി കുറക്കുന്നതിനു സാധിച്ചതായി എച്ച്എംസിയിലെ കരള്‍ രോഗ വിഭാഗം മേധാവി ഡോ. സഅദ് അല്‍കഅ്ബി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക