|    May 29 Mon, 2017 10:53 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ കടുവയിറങ്ങി

Published : 8th March 2016 | Posted By: sdq

tiger2
ദോഹ: ദോഹയിലെ പ്രധാന റോഡില്‍ കടുവയിറങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അല്‍റയ്യാന് സമീപം 22 ഫെബ്രുവരി സ്ട്രീറ്റില്‍ വാഹനങ്ങള്‍ക്കിടയിലൂടെ കടുവ ഓടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീട്ടില്‍ വളര്‍ത്തുന്ന കടുവ സ്വദേശിയുടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതാണെന്നാണ് കരുതുന്നത്.

tiger

എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ ഉടമയും ഏതാനും ചിലരും ചേര്‍ന്ന് കടുവയെ പിടികൂടി വാഹനത്തിലേക്ക് തിരിച്ചു കയറ്റി.
രാജ്യത്ത് വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധമാണെങ്കിലും പലപ്പോഴും വാഹനങ്ങളിലും മറ്റും ഇത്തരം മൃഗങ്ങളെ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

tigercaught

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day