|    Mar 29 Wed, 2017 7:09 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ കടലിലൂടെ മയക്കുമരുന്ന് കടത്താനുള്ള ശ്രമം; അഞ്ച് യുവാക്കളെ പിടികൂടി

Published : 28th July 2016 | Posted By: sdq

ദോഹ: മൂന്ന് ബാരലുകളിലായി 120 കിലോ ഹഷീഷും കറുപ്പും കടലിലൂടെ കടത്താനുള്ള അഞ്ച് യുവാക്കളുടെ ശ്രമം തീരസുരക്ഷാ വിഭാഗം വിഫലമാക്കി. വെള്ളം കടക്കാതെ ഭദ്രമായി അടച്ച ബാരലുകള്‍ കടലിനടിയിലൂടെ കടത്തിക്കൊണ്ടുവന്ന് തീരത്തോടടുത്ത ഒരു നിശ്ചിത സ്ഥലത്ത് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. എന്നാല്‍ മയക്കുമരുന്ന് കടത്തുകാരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ വകുപ്പും തീര സുരക്ഷാ വിഭാഗവും ഫോറന്‍സിക് അധികൃതരും സംയുക്തമായി യുവാക്കളുടെ നീക്കം നിരീക്ഷിക്കുകയും കടലില്‍ വച്ച് അഞ്ച് പേരെയും പിടികൂടുകയുമായിരുന്നു. ഏഷ്യക്കാരായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ജസ്റ്റിസ് മുസ്തഫ അല്‍ബദ്‌വൈഹിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസില്‍ വാദം കേള്‍ക്കുകയും ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day