|    Aug 18 Sat, 2018 2:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഖത്തറിലേക്ക് പോയ യുവാക്കളെ വഞ്ചിച്ചെന്ന കേസ്: ഫലപ്രദമായ അന്വേഷണം നടത്തണം

Published : 11th August 2018 | Posted By: kasim kzm

കൊച്ചി: ഖത്തറിലേക്ക് പോയ യുവാക്കളുടെ പക്കല്‍ മയക്കുമരുന്നു നല്‍കി വഞ്ചിച്ചെന്ന കേസിലെ പ്രതികളായ കേരളത്തി ല്‍ നിന്നുള്ളവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഖത്തറിലെ ദുഹൈല്‍ ജയിലില്‍ കഴിയുന്ന അങ്കമാലി മൂക്കന്നൂര്‍ സ്വദേശി ആഷിക് ആഷ്‌ലി, കോട്ടയം സ്വദേശി കെവിന്‍ മാത്യൂ, ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ആദിത്യ മോഹനന്‍, എറണാകുളം ഒക്കല്‍ സ്വദേശി ശരത് ശശി എന്നിവരുടെ അമ്മമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ദേശം. മക്കളുടെ മോചനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് അമ്മമാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി. കേസ് ഓണാവധിക്കു ശേഷം വീണ്ടും പരിഗണിക്കും. നാലു പേരും വിദേശത്തെ ജയിലില്‍ ആയതിനാല്‍ അന്വേഷണത്തില്‍ പ്രയാസം നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് പിന്‍വലിക്കണമെന്ന് കെവിന്‍ മാത്യുവിനോട് ജയിലിലുള്ള ചിലര്‍ ആവശ്യപ്പെടുന്നതായി ഹരജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഹരജി പിന്‍വലിക്കുകയാണെങ്കില്‍ പണം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നു. ജയിലില്‍ കടുത്ത പീഡനമാണ് നേരിടുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു. ശിക്ഷ നടപ്പാക്കാതിരിക്കാ ന്‍ ഖത്തറിലെ ഇന്ത്യന്‍ നയതന്ത്ര ഏജന്‍സിയുമായി അടിയന്തരമായി ബന്ധപ്പെടേണ്ടതുണ്ടെന്ന് സിബിഐയും അറിയിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ച നടപടി വ്യക്തമാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിച്ചതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അങ്കമാലി, എരുമേലി, ചെങ്ങന്നൂര്‍, കോടനാട് പോലിസ് സ്‌റ്റേഷനുകളിലുണ്ടായിരുന്ന കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് വിട്ട് ഉത്തരവായത്. അന്വേഷണം ക്രൈംബ്രാഞ്ച് അഡീ. ഡയറക്ടര്‍ ജനറല്‍ (എഡിജിപി) ഏറ്റെടുത്ത് ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന് കൈമാറാനാണ് സര്‍ക്കാര്‍ ഉത്തരവ്. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss