|    Jan 19 Thu, 2017 8:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറിലെ വിദേശ നിക്ഷേപം 525.7 ബില്ല്യന്‍ റിയാല്‍

Published : 20th August 2016 | Posted By: SMR

ദോഹ: ഖത്തറിലെ മൊത്തം വിദേശ നിക്ഷേപം 52,570 കോടി റിയാലില്‍ എത്തിയതായി ഔദ്യോഗിക കണക്കുകള്‍. രാജ്യത്തിനകത്തേക്കുള്ള മൊത്തം നിക്ഷേപം 2014 അവസാനം ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 160 കോടി റിയാല്‍ വര്‍ധിച്ചതായും വികസന-ആസൂത്രണ-സ്ഥിതി വിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട ഖത്തര്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേ-2015ല്‍ പറയുന്നു.
ലോണ്‍, നിക്ഷേപം തുടങ്ങിയവയുടെ രൂപത്തില്‍ വിദേശത്ത് നിന്ന് നടത്തിയ ഇടപാടുകള്‍ 30,600 കോടി റിയാലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 1730 കോടി റിയാല്‍ കൂടുതലാണിത്. നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) 14,110 കോടി റിയാലാണ്. അതേ സമയം, പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ 7,860 കോടി റിയാല്‍ ആണെന്നും കണക്കുകള്‍  വ്യക്തമാക്കുന്നു. നേരിട്ട് രാജ്യത്തേക്കുള്ള പണത്തിന്റെ ഒഴുക്കില്‍ 1,130 കോടി റിയാലിന്റെ കുറവ് വന്നിട്ടുണ്ട്.
ഖത്തറില്‍ നിന്ന് പുറത്തേക്കുള്ള നിക്ഷേപം ഇതേ കാലയളവില്‍ 3530 കോടി റിയാല്‍ വര്‍ധിച്ച് 30,620 കോടി റിയാലായി മാറിയിട്ടുണ്ട്.
എണ്ണ, വാതക മേഖലയുമായി ബന്ധപ്പെട്ടതാണ് ഖത്തറിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 90 ശതമാനവും. ഇതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിക്ഷേപം 52 ശതമാനം വരും.
ഖത്തറിലെ എഫ്ഡിഐ സ്റ്റോക്കില്‍ 60ലേറെ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. യൂറോപ്യന്‍ യൂനിയന്‍, യുഎസ്, മറ്റ് അമേരിക്കന്‍ രാജ്യങ്ങള്‍, ജിസിസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് അമേരിക്കന്‍ രാജ്യങ്ങളുടെ ഗ്രൂപ്പാണ് 2014ലെ എഫ്ഡിഐയുടെ 34 ശതമാനവും കൈയാളിയിരിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍(22 ശതമാനം), യുഎസ്(22 ശതമാനം), ജിസിസി(അഞ്ച് ശതമാനം) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ കണക്ക്.
ഖത്തറില്‍ നിന്ന് വിദേശത്തേക്ക് നേരിട്ടുള്ള നിക്ഷേപം 11,700 കോടി റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കൂടുതലാണിത്.
ഫിനാന്‍ഷ്യല്‍ ആന്റ് ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഷോര്‍ട്ടേജ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയാണ് ഖത്തര്‍ വിദേശത്ത് നിക്ഷേപിച്ചതില്‍ 89 ശതമാനവും. യൂറോപ്യന്‍ യൂനിയന്‍, ജിസിസി, മറ്റ് അറബ് രാജ്യങ്ങള്‍, എഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നിക്ഷേപവുമുള്ളതെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക