|    Jul 16 Mon, 2018 4:41 am
FLASH NEWS
Home   >  Pravasi   >  

ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച കൊള്ളിമീന്‍ വര്‍ഷം

Published : 10th August 2017 | Posted By: fsq

 

ദോഹ: ശനിയാഴ്ച രാത്രി മുതല്‍ ഞായര്‍ പ്രഭാതം വരെ ഖത്തറിന്റെ ആകാശം കൊള്ളിമീന്‍ വര്‍ഷത്തില്‍ തിളങ്ങും. വടക്കന്‍ ചക്രവാളത്തിലാണ് കൊള്ളിമീന്‍ വര്‍ഷമുണ്ടാകുകയെന്ന് ഖത്തര്‍ കലന്‍ഡര്‍ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. ഈ മാസം ആദ്യം മുതല്‍ പകുതി വരെയുണ്ടാകുന്ന കൊള്ളിമീന്‍ വര്‍ഷം മറ്റന്നാള്‍ രാത്രിയാണ് പാരമ്യത്തിലെത്തുകയെന്ന് ക്യുസിഎച്ചിലെ ജ്യോതിശാസ്ത്ര വിദഗ്ധന്‍ ഡോ. ബശീര്‍ മര്‍സൂഖ് പറഞ്ഞു. ഖത്തറിലും മറ്റ് അറബ് രാഷ്ട്രങ്ങളിലുമുള്ളവര്‍ക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ കൊള്ളിമീന്‍ വര്‍ഷം കാണാനാകും. എന്നാല്‍, വ്യക്തമായ ദൃശ്യം സാധ്യമാവണമെങ്കില്‍ വെളിച്ചമില്ലാത്തതും പൊടിപടലങ്ങളും പുകയും ഒഴിഞ്ഞതുമായി പ്രദേശത്തു പോവണം. അര്‍ധരാത്രിക്ക് ശേഷം പ്രഭാതം വരെയാണ് വടക്കു കിഴക്കന്‍ ചക്രവാളത്തില്‍ കൊള്ളിമീന്‍ വര്‍ഷം കാണാനുള്ള മികച്ച സമയം. മണിക്കൂറില്‍ 90 മുതല്‍ 100 വരെ കൊള്ളിമീനുകളാണ് വര്‍ഷിക്കുക. സ്വിഫ്റ്റ് ടട്ട്ല്‍ എന്ന വാല്‍നക്ഷത്രത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇപ്പോഴത്തെ കൊള്ളിമീന്‍ വര്‍ഷത്തിന് കാരണം. ഓരോ വര്‍ഷവും ഈ വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഇത് സംഭവിക്കുക. ഇതിനു മുമ്പ് സ്വിഫ്റ്റ് ടട്ട്ല്‍ വാല്‍നക്ഷത്രത്തിന് സമീപം ഭൂമി കടന്നുപോയത് 1992ലാണ്. ഇനി 2126ലാണ് ഈ പ്രതിഭാസമുണ്ടാകുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss