|    Jan 24 Tue, 2017 5:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറിനെ പൊടിയില്‍ മുക്കി കാറ്റ്

Published : 25th August 2016 | Posted By: SMR

ദോഹ: ഇന്നലെ ഉച്ചയ്ക്ക് ശേഷം പൊടുന്നനെയുണ്ടായ കാറ്റ് ഖത്തറിന്റെ പല ഭാഗങ്ങളെയും പൊടിയില്‍ മുക്കി. വന്നതിനേക്കാള്‍ വേഗത്തില്‍ തന്നെ കാറ്റ് അടങ്ങുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് മണലും പൊടിയും നിറഞ്ഞ കാറ്റ് രാജ്യത്തെ കീറിമുറിച്ച് കടന്നു പോയത്. വെസ്റ്റ് ബേ ഭാഗത്തുള്ള അംബര ചുംബികളായ കെട്ടിടങ്ങളെല്ലാം പൊടിയില്‍ മുങ്ങി.
രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് രൂപപ്പെട്ട തണ്ടര്‍ സെല്ലുകളാണ് പൊടുന്നനെയുണ്ടായ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് മണിക്കൂറിനകം തന്നെ കാറ്റ് അടങ്ങിയിരുന്നു.  രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ തോതില്‍ മഴയും അനുഭവപ്പെട്ടു. അല്‍ഖോര്‍ തീരത്താണ് പ്രധാനമായും മഴ ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക