|    Jan 19 Thu, 2017 10:05 am
Home   >  Pravasi  >  Gulf  >  

ഖത്തര്‍ 30 യാത്രാ വിമാനങ്ങള്‍ വാങ്ങുന്നു

Published : 2nd October 2016 | Posted By: SMR

ദോഹ: 30 ബോയിങ് യാത്രാവിമാനങ്ങള്‍ കൂടി ഖത്തര്‍ വാങ്ങിയേക്കുമെന്നു റിപ്പോര്‍ട്ട്. 670 കോടി ഡോളറിന്റേതാണു ഇടപാട്. യുദ്ധവിമാനങ്ങളുടെ അനുമതി വൈകിയതിനാല്‍ ഖത്തര്‍ എയര്‍വെയ്‌സിനായി ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതു വൈകിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് യുദ്ധ വിമാനങ്ങളുടെ കരാറിന് അനുമതി നല്‍കിയതോടെയാണ് യാത്രാ വിമാനങ്ങളും വാങ്ങാന്‍ ഖത്തര്‍ തയ്യാറായിരിക്കുന്നത്. ഇരു കരാറുകളിലുമായി ആയിരം കോടി ഡോളറിലധികമാണു ബോയിങ്ങിനു ലഭിക്കുന്നത്. ഖത്തറിന് 36 ബോയിങ് എഫ് 15 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിന് വൈറ്റ് ഹൗസ് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുണ്ടായിരുന്നു. 400 കോടി യുഎസ് ഡോളറിന്റേതാണ് ഇടപാട്.
ഇതിനൊപ്പം കുവൈത്തിനും ബഹ്‌റയ്‌നും യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്ന കരാറിനും അനുമതിയായിട്ടുണ്ട്. ഇസ്രായേലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു വര്‍ഷമായി കരാര്‍ മാറ്റി വച്ചിരിക്കുകയായിരുന്നു വൈറ്റ് ഹൗസ്.
പ്രതിരോധ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഖത്തര്‍ എയര്‍വെയ്‌സ് 30 യാത്രാവിമാനങ്ങള്‍ ബോയിങ്ങില്‍ നിന്നു വാങ്ങിയേക്കുമെന്നാണു റിപോര്‍ട്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ബോയിങ്ങോ ഖത്തര്‍ എയര്‍വെയ്‌സോ പ്രതികരിച്ചിട്ടില്ല. നേരത്തേ ഓര്‍ഡര്‍ ചെയ്ത എയര്‍ബസ് വിമാനങ്ങള്‍ വൈകുന്നതിനാല്‍ ഖത്തര്‍ എയര്‍വെയ്‌സ് വൈകാതെ വലിയൊരു വിമാന ഓര്‍ഡര്‍ കൂടി നല്‍കുമെന്ന് ആഗസ്ത് അവസാനം ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാക്കിര്‍ പ്രഖ്യാപിച്ചിരുന്നു.
യൂറോപ്യന്‍ വിമാനക്കമ്പനിയായ എയര്‍ബസുമായുള്ള ബന്ധം മോശമായി തുടരുന്നതിനാല്‍ ബോയിങ്ങിലാണു ഖത്തര്‍ എയര്‍വെയ്‌സ് താല്‍പര്യം കാട്ടുന്നത്. നേരത്തെ 80 എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നെങ്കിലും വിമാന എന്‍ജിനുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം ഒരു വിമാനം പോലും ഖത്തര്‍ എയര്‍വെയ്‌സ് ഏറ്റെടുത്തിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക