|    Dec 12 Wed, 2018 10:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖത്തര്‍, സൗദി ഫോണുകള്‍ ചോര്‍ത്താന്‍ യുഎഇ ശ്രമിച്ചു

Published : 2nd September 2018 | Posted By: kasim kzm

അബൂദബി: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും സൗദി രാജകുമാരന്‍ മിത്അബ് ബിന്‍ അബ്ദുല്ലയുടെയും ഫോണ്‍വിളികള്‍ ചോര്‍ത്താന്‍ യുഎഇ സര്‍ക്കാര്‍ ശ്രമിച്ചതായി റിപോര്‍ട്ട്. ഇസ്രായേലി ചാരന്മാരുടെ സഹായത്തോടെയാണ് ഇതിനു ശ്രമിച്ചതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ആഗസ്ത് 2013ലാണ് യുഎഇ ഇസ്രായേല്‍ കമ്പനിയുമായി കരാറിലൊപ്പിടുന്നത്. തുടര്‍ന്ന്, 2014ലാണ് ഖത്തര്‍ അമീറിന്റെയും അക്കാലത്ത് കിരീടാവകാശിയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട മിത്അബ് ബിന്‍ അബ്ദുല്ലയുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടത്. ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നും റിപോര്‍ട്ടിലുണ്ട്. എന്‍എസ്ഒ ഗ്രൂപ്പിനെതിരേ ഇസ്രായേലിലും സൈപ്രസിലും നടക്കുന്ന കേസിലാണ് ഏജന്‍സി നടത്തിയ വിവിധ ചോര്‍ത്തലുകളെ കുറിച്ച് വിവരമുള്ളത്. ഏജന്‍സിയുടെ ചോര്‍ത്തലിന് ഇരകളായ ഒരു ഖത്തര്‍ മാധ്യമപ്രവര്‍ത്തകനും മെക്‌സിക്കന്‍ മാധ്യമ പ്രവര്‍ത്തകരുമാണ് പരാതി നല്‍കിയത്.പെഗസ്സു എന്നപേരിലുള്ള സ്‌പൈ സോഫ്റ്റ്‌വെയര്‍ ആണ് ഇസ്രായേലി സൈബര്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍എസ്ഒ ഇതിനായി ഉപയോഗിച്ചത്. ലക്ഷ്യം വയ്ക്കുന്ന ആളുടെ മൊബൈലിലേക്ക് ടെക്‌നോളജി ടെക്സ്റ്റ് മെസ്സേജായി അയക്കുകയും ഇത് തുറക്കുമ്പോള്‍ പെഗസ്സു രഹസ്യമായി ഡൗണ്‍ലോഡാവുകയും ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്താനാവുന്നതുമാണ് സംവിധാനം. യുഎഇയുടെ ആവശ്യപ്രകാരം മാധ്യമപ്രവര്‍ത്തകരുടെയും വിദേശ പ്രതിനിധികളുടെയും വിവരങ്ങള്‍ എന്‍എസ്ഒ യുഎഇക്ക് വേണ്ടി ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss