|    Jan 16 Mon, 2017 6:29 pm
Home   >  Pravasi  >  Gulf  >  

ഖത്തര്‍ വിദേശ നിക്ഷേപം 3420 കോടി റിയാല്‍ കവിഞ്ഞു

Published : 29th July 2016 | Posted By: SMR

ദോഹ: 2016 പകുതിയോടെ ഖത്തര്‍ വിദേശ നിക്ഷേപം 3420 കോടി റിയാല്‍ കവിഞ്ഞതായി പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ ഖത്തര്‍ വിദേശത്ത് 12 ഓഹരികള്‍ കൈവശമാക്കുകയും നിരവധി നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതില്‍ പകുതി നിക്ഷേപവും ബ്രിട്ടീഷ് മാര്‍ക്കറ്റിലാണ്. അഞ്ച് ഓഹരികളാണ് ബ്രിട്ടീഷ് മാര്‍ക്കറ്റില്‍ ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട നാല് ഓഹരികളുടെ മൂല്യം 1614 കോടി റിയാലാണ്. 134 കോടി ഡോളറോടെ രണ്ട് ഓഹരികള്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ സ്വന്തമാക്കി. ഓരോ ഓഹരികളോടെ ഫ്രാന്‍സ്, ഹോംഗോങ്, സിംഗപ്പൂര്‍, ഇറ്റലി, ഇന്തോനീസ്യ എന്നിവിടങ്ങളിലാണ് ആറ് മാസത്തിനിടെ ഖത്തര്‍ സ്വന്തമാക്കിയത്.
ലണ്ടനിലെ സിറ്റി എയര്‍പോര്‍ട്ടില്‍ ഖത്തറും കാനഡയും സംയുക്തമായി നിക്ഷേപിച്ച 280 കോടി ഡോളറിന്റെ പദ്ധതിയാണ് വിദേശ നിക്ഷേപത്തിലെ ഏറ്റവും വലുത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ) സിംഗപ്പൂരിലെ ഏഷ്യാ സ്‌ക്വയര്‍ ടവറില്‍ നിക്ഷേപിച്ച 250 കോടി ഡോളറാണ് രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപം.
ഫാഷന്‍, ഗതാഗതം, ടൂറിസം, ഊര്‍ജം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് ഖത്തറിന്റെ വിദേശ നിക്ഷേപം. എന്നാല്‍, നിക്ഷേപം ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്.
ഈ വര്‍ഷം ജനുവരി പത്തിനു ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ പ്രധാന കെട്ടിടങ്ങളിലൊന്ന് 17 കോടി ഡോളറിനു ക്യുഐഎ വാങ്ങുകയുണ്ടായി.
ഹോംഗോങിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷനല്‍ ഹോള്‍ഡിങിന്റെ 19.9 ശതമാനം ഓഹരി 60 കോടി ഡോളറിനു സ്വന്തമാക്കുമെന്ന് ജനുവരി 21നു ക്യുഐഎ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യയിലെ പുതിയ മാര്‍ക്കറ്റുകള്‍ തേടിയുള്ള യാത്രയുടെ ഫലമായാണ് ഈ ഓഹരി സ്വന്തമാക്കലെന്ന് ക്യുഐഎ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്തോനീസ്യയിലെ ബിടി ബൈത്തൂന്‍ വൈദ്യുത സ്‌റ്റേഷനിലെ ഫ്രഞ്ച് കമ്പനിയായ ഇന്‍ജിയുടെ 35.5 ശതമാനം ഓഹരി കരസ്ഥാമാക്കുന്നതുമായ കരാറിലെത്തിയതായി നിബ്രാസ് ഊര്‍ജ കമ്പനി ഫെബ്രുവരി 27നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ കരാറിന്റെ മൂല്യം എത്രയാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ കരാറിലൂടെ കിഴക്ക് സൗത്ത് ഏഷ്യയിലെ പൊതു മാര്‍ക്കറ്റുകളിലൊന്നായ ഇന്തോനീസ്യന്‍ ഊര്‍ജ മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന് നെബ്രിസ് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക