|    Aug 18 Fri, 2017 11:51 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ ലോകകപ്പ് സംഘാടനത്തെ അപകീര്‍ത്തിപ്പെടുത്തല്‍; തൊഴിലാളികള്‍ക്ക് കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍

Published : 24th October 2016 | Posted By: SMR

ദോഹ: ഖത്തര്‍ ലോകകപ്പ് സംഘാടനത്തെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ച് ഇന്ത്യന്‍-നേപ്പാളി തൊഴിലാളികള്‍ക്ക് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കൈക്കൂലി നല്‍കിയതായി ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ) സെക്രട്ടറി ജനറല്‍ ഗെയ് റെയ്ഡര്‍ പ്രാദേശിക അറബി പത്രത്തോട് വെളിപ്പെടു ത്തി. മനുഷ്യാവകാശ സംഘടനയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന സോളിഡാരിറ്റി മോന്‍ഡിയല്‍ എന്ന എന്‍ജിഒ നടത്തിയ കള്ളക്കളികളുടെ നിരവധി രേഖകളും തെളിവുകളുമടങ്ങുന്ന ലെറ്റര്‍ ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡന്റും പാര്‍ലമെന്റേറിയനുമായ ഗോങ്ക്‌ല റെഡിയില്‍ നിന്നു തനിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ തൊഴിലാളി സംഘടനകളുടെയും ഗ്ലോബല്‍ ക്രിസ്ത്യന്‍ ട്രേഡ് യൂനിയന്‍, ബെല്‍ജിയം നാഷനല്‍ ക്രിസ്ത്യന്‍ അലയന്‍സ്,  ക്രിസ്ത്യന്‍ വുമണ്‍സ് ലൈവ്‌സ് ഓര്‍ഗനൈസേഷന്‍, ക്രിസ്ത്യന്‍ യൂത്ത് ടീം വെറ്ററന്‍ എന്നീ സംഘടനകളുടെയും രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണിതെന്ന് ഗെയ് റെയ്ഡര്‍ വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പ് നിര്‍മാണ പദ്ധതികളില്‍ സഹകരിച്ചിരുന്ന തൊഴിലാളികളെക്കൊണ്ട് മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട തെറ്റായ സാക്ഷ്യങ്ങള്‍ നല്‍കുന്നതിനാണ് സംഘടന കൈക്കൂലി നല്‍കിയിരുന്നത്.
ബെല്‍ജിയം സോളിഡാരിറ്റി സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ലോകകപ്പ് നിര്‍മാണ പദ്ധതിയിലെ തൊഴിലാളികളുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഐഎല്‍ഒ ഭാഗികമായി അവലംബിച്ചിരുന്നത് ഈ സംഘടനയുടെ തെറ്റായ രേഖകളായിരുന്നു. ഈ രേഖകള്‍ തള്ളിക്കളയാനും ഐഎല്‍ഒ ആലോചിക്കുന്നതായി അല്‍ശര്‍ഖിനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ദൃക്‌സാക്ഷി വിവരങ്ങളടങ്ങുന്ന ഈ തെറ്റായ രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു രണ്ട് വര്‍ഷം മുമ്പ് 32 പേജ് വരുന്ന റിപോര്‍ട്ട് ഐഎല്‍ഒ പുറത്തുവിട്ടിരുന്നത്.
ഐഎല്‍ഒ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഖത്തര്‍ ഗവണ്‍മെന്റുമായി സഹകരിച്ച് അനിവാര്യ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസമാണ് ഐഎല്‍ഒ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക