|    Mar 25 Sat, 2017 9:20 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ യൂനിവേഴ്‌സിറ്റി ജീവനക്കാരനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

Published : 5th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ യൂനിവേഴ്സിറ്റി ജീവനക്കാരനെ തിരിച്ചെടുക്കാനുള്ള കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചു. ജീവനക്കാരനെ അതേ തസ്തികയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട കോടതി, നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യൂനിവേഴ്സിറ്റിയില്‍ സെക്കന്‍ഡ് ഗ്രേഡില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖത്തരി പൗരനായ ഇദ്ദേഹം. ഇതിനിടെയാണ് തൊഴില്‍ കരാര്‍ റദ്ദാക്കി പിരിച്ചുവിട്ടതെന്ന് അശ്ശര്‍ഖ് പത്രം റി       പോര്‍ട്ട് ചെയ്തു. മൂന്നു ദിവസത്തെ ശമ്പളം വെട്ടിക്കുറച്ച യൂനിവേഴ്സിറ്റി ബന്ധപ്പെട്ട അതോറിറ്റിക്കു കേസ് കൈമാറാതെ ജീവനക്കാരന്റെ തൊഴില്‍ കരാര്‍ റദ്ദാക്കുകയുമായിരുന്നു. ശിക്ഷാ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് ഇത്തരം കേസ് അതോറിറ്റിക്ക് കൈമാറണമെന്നാണ് ഖത്തര്‍ യൂനിവേഴ്സിറ്റി നിയമം അനുശാസിക്കുന്നത്.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക